Isaiah 60:9 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഇവര്‍ വിദൂരസ്ഥലങ്ങളില്‍നിന്ന് എന്നെ ലക്ഷ്യമാക്കി വരുന്നവരാണ്. തര്‍ശ്ശീശുകപ്പലുകളാണു മുമ്പില്‍. നിന്‍റെ പുത്രന്മാര്‍ തങ്ങളുടെ പൊന്നും വെള്ളിയുമായി വിദൂരത്തുനിന്നു വരുന്നു. ഇസ്രായേലിന്‍റെ ദൈവവും പരിശുദ്ധനുമായ സര്‍വേശ്വരനുവേണ്ടിയാണ് അവര്‍ ഇവയെല്ലാം കൊണ്ടുവരുന്നത്. അവിടുന്നു തന്‍റെ ജനത്തിനു മഹത്ത്വം കൈവരുത്തിയല്ലോ.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ദൂരത്തുനിന്നു നിന്റെ മക്കളെ അവരുടെ പൊന്നും വെള്ളിയുമായി നിന്റെ ദൈവമായ യഹോവയുടെ നാമത്തിന്നും അവൻ നിന്നെ മഹത്വപ്പെടുത്തിയിരിക്കകൊണ്ടു യിസ്രായേലിന്റെ പരിശുദ്ധന്നും കൊണ്ടുവരേണ്ടതിന്നു ദ്വീപുവാസികളും തർശീശ് കപ്പലുകൾ ആദ്യമായും എനിക്കായി കാത്തിരിക്കുന്നു.
Malayalam 1992 MBSI
ദൂരത്തുനിന്നു നിന്റെ മക്കളെ അവരുടെ പൊന്നും വെള്ളിയുമായി നിന്റെ ദൈവമായ യഹോവയുടെ നാമത്തിന്നും അവന്‍ നിന്നെ മഹത്വപ്പെടുത്തിയിരിക്കകൊണ്ടു യിസ്രായേലിന്റെ പരിശുദ്ധന്നും കൊണ്ടുവരേണ്ടതിന്നു ദ്വീപുവാസികളും തര്‍‍ശീശ് കപ്പലുകള്‍ ആദ്യമായും എനിക്കായി കാത്തിരിക്കുന്നു
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ദൂരത്തുനിന്നു നിന്റെ മക്കളെ അവരുടെ പൊന്നും വെള്ളിയുമായി നിന്റെ ദൈവമായ യഹോവയുടെ നാമത്തിനും അവിടുന്ന് നിന്നെ മഹത്ത്വപ്പെടുത്തിയിരിക്കുകകൊണ്ടു യിസ്രായേലിന്റെ പരിശുദ്ധനും കൊണ്ടുവരേണ്ടതിനു ദ്വീപുവാസികളും തർശീശ് കപ്പലുകൾ ഒന്നാമതായും എനിക്കായി കാത്തിരിക്കുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ദൂരത്തുനിന്നു നിന്‍റെ മക്കളെ അവരുടെ പൊന്നും വെള്ളിയുമായി നിന്‍റെ ദൈവമായ യഹോവയുടെ നാമത്തിനും അവന്‍ നിന്നെ മഹത്ത്വപ്പെടുത്തിയിരിക്കകൊണ്ടു യിസ്രായേലിന്‍റെ പരിശുദ്ധനും കൊണ്ടുവരേണ്ടതിനു ദ്വീപുവാസികളും തര്‍ശ്ശീശ്കപ്പലുകള്‍ ആദ്യമായും എനിക്കായി കാത്തിരിക്കുന്നു.
Malayalam Bible POC-ML 2013
തീരദേശങ്ങള്‍ എന്നെ കാത്തിരിക്കും. ദൈവമായ കര്‍ത്താവിന്‍െറ നാമത്തിനും ഇസ്രായേലിന്‍െറ പരിശുദ്‌ധനുംവേണ്ടി, വിദൂരത്തുനിന്നു നിന്‍െറ പുത്രന്‍മാരെ അവരുടെ സ്വര്‍ണവും വെള്ളിയും സഹിതം കൊണ്ടുവരുന്നതിന്‌ താര്‍ഷീഷിലെ കപ്പലുകള്‍ മുന്‍പന്തിയിലുണ്ട്‌. അവിടുന്ന്‌ നിന്നെ മഹത്വപ്പെടുത്തിയിരിക്കുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
നിശ്ചയമായും ദ്വീപുകൾ എങ്കലേക്കു നോക്കുന്നു; നിന്റെ മക്കളെ ദൂരത്തുനിന്ന് കൊണ്ടുവരുന്ന തർശീശ് കപ്പലുകളാണ് മുൻനിരയിൽ, ഇസ്രായേലിന്റെ പരിശുദ്ധനായ നിന്റെ ദൈവമായ യഹോവയെ ആദരിക്കാനായി, വെള്ളിയും സ്വർണവുമായാണ് അവരുടെ വരവ്, കാരണം അവിടന്ന് നിന്നെ പ്രതാപം അണിയിച്ചല്ലോ.