Isaiah 61:7 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
നിങ്ങളുടെ നാണക്കേടിനു പകരം നിങ്ങള്‍ക്ക് ഇരട്ടി പങ്കു ലഭിക്കും; നിങ്ങളുടെ അപമാനത്തിനു പകരം നിങ്ങള്‍ നിങ്ങളുടെ ഓഹരിയില്‍ സന്തോഷിക്കും; അതുകൊണ്ട് നിങ്ങള്‍ നിങ്ങളുടെ ദേശത്ത് ഇരട്ടി പങ്ക് കൈവശമാക്കും; നിങ്ങളുടെ ആനന്ദം എന്നും നിലനില്‌ക്കുന്നതായിരിക്കും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നാണത്തിന്നു പകരം നിങ്ങൾക്കു ഇരട്ടിയായി പ്രതിഫലം കിട്ടും; ലജ്ജെക്കു പകരം അവർ തങ്ങളുടെ ഓഹരിയിൽ സന്തോഷിക്കും; അങ്ങനെ അവർ തങ്ങളുടെ ദേശത്തു ഇരട്ടി അവകാശം പ്രാപിക്കും; നിത്യാനന്ദം അവർക്കു ഉണ്ടാകും.
Malayalam 1992 MBSI
നാണത്തിന്നുപകരം നിങ്ങള്‍ക്കു ഇരട്ടിയായി പ്രതിഫലം കിട്ടും; ലജ്ജേക്കു പകരം അവര്‍‍ തങ്ങളുടെ ഔഹരിയില്‍ സന്തോഷിക്കും; അങ്ങനെ അവര്‍‍ തങ്ങളുടെ ദേശത്തു ഇരട്ടി അവകാശം പ്രാപിക്കും; നിത്യാനന്‍ ദം അവര്‍‍കൂ ഉണ്ടാകും
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
നാണത്തിനു പകരം നിങ്ങൾക്ക് ഇരട്ടിയായി പ്രതിഫലം കിട്ടും; ലജ്ജയ്ക്കു പകരം അവർ അവരുടെ ഓഹരിയിൽ സന്തോഷിക്കും; അങ്ങനെ അവർ അവരുടെ ദേശത്ത് ഇരട്ടി അവകാശം പ്രാപിക്കും; നിത്യാനന്ദം അവർക്ക് ഉണ്ടാകും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നാണത്തിനു പകരം നിങ്ങള്‍ക്ക് ഇരട്ടിയായി പ്രതിഫലം കിട്ടും; ലജ്ജയ്ക്കു പകരം അവര്‍ തങ്ങളുടെ ഓഹരിയിൽ സന്തോഷിക്കും; അങ്ങനെ അവര്‍ തങ്ങളുടെ ദേശത്ത് ഇരട്ടി അവകാശം പ്രാപിക്കും; നിത്യാനന്ദം അവര്‍ക്ക് ഉണ്ടാകും.
Malayalam Bible POC-ML 2013
ലജ്‌ജിതരായിരുന്നതിനുപകരം നിങ്ങള്‍ക്ക്‌ ഇരട്ടി ഓഹരി ലഭിക്കും; അവമതിക്കു പകരം നിങ്ങള്‍ സന്തോഷിച്ചുല്ലസിക്കും. നിങ്ങളുടെ ദേശത്ത്‌ ഇരട്ടി ഓഹരി നിങ്ങള്‍ കൈവശമാക്കും. നിങ്ങളുടെ ആനന്‌ദം നിത്യമായിരിക്കും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
നിങ്ങളുടെ ലജ്ജയ്ക്കു പകരമായി നിങ്ങൾക്ക് ഇരട്ടി പ്രതിഫലം ലഭിക്കും, അപമാനത്തിനു പകരം നിങ്ങൾ നിങ്ങളുടെ അവകാശത്തെക്കുറിച്ച് ആനന്ദിക്കും. അങ്ങനെ നിങ്ങളുടെ ദേശത്ത് ഇരട്ടി ഓഹരി നിങ്ങൾക്കു ലഭിക്കും, ശാശ്വതമായ ആനന്ദം നിങ്ങൾക്കുണ്ടാകും.