Isaiah 62:10 — Compare Translations

6 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
യെരൂശലേംനിവാസികളേ, പ്രവേശിക്കുവിന്‍, വാതിലുകളിലൂടെ പ്രവേശിക്കുവിന്‍! എന്‍റെ ജനത്തിനുവേണ്ടി പാത ഒരുക്കുവിന്‍. വഴിയിലെ കല്ലുകള്‍ നീക്കി ജനപദങ്ങള്‍ക്കുവേണ്ടി രാജപാത പണിയുവിന്‍. കൊടി ഉയര്‍ത്തുവിന്‍.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
കടപ്പിൻ; വാതിലുകളിൽകൂടി കടപ്പിൻ; ജനത്തിന്നു വഴി ഒരുക്കുവിൻ; നികത്തുവിൻ പെരുവഴി നികത്തുവിൻ; കല്ലു പെറുക്കിക്കളവിൻ; ജാതികൾക്കായിട്ടു ഒരു കൊടി ഉയർത്തുവിൻ.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
കടക്കുവിൻ; വാതിലുകളിൽകൂടി കടക്കുവിൻ; ജനത്തിനു വഴി ഒരുക്കുവിൻ; നികത്തുവിൻ; പ്രധാനപാത നികത്തുവിൻ; കല്ലു പെറുക്കിക്കളയുവിൻ; ജനതകൾക്കായിട്ട് ഒരു കൊടി ഉയർത്തുവിൻ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
കടപ്പിന്‍; വാതിലുകളിൽകൂടി കടപ്പിന്‍; ജനത്തിനു വഴി ഒരുക്കുവിന്‍; നികത്തുവിന്‍, പെരുവഴി നികത്തുവിന്‍; കല്ലു പെറുക്കിക്കളവിന്‍; ജാതികള്‍ക്കായിട്ട് ഒരു കൊടി ഉയര്‍ത്തുവിന്‍.
Malayalam Bible POC-ML 2013
കടന്നുപോകുവിന്‍; കവാടങ്ങളിലൂടെ കടന്നുചെന്ന്‌ ജനത്തിനു വഴിയൊരുക്കുവിന്‍. പണിയുവിന്‍, കല്ലുകള്‍ നീക്കി രാജപാത പണിയുവിന്‍. ഒരു അടയാളം ഉയര്‍ത്തുവിന്‍, ജനതകള്‍ അറിയട്ടെ!
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
കടന്നുപോകുക, കവാടങ്ങളിലൂടെ കടന്നുപോകുക! ഈ ജനത്തിനു വഴിയൊരുക്കുക. നിരത്തുക, രാജവീഥി നിരത്തുക! കല്ലുകൾ പെറുക്കിക്കളയുക. രാഷ്ട്രങ്ങൾക്ക് ഒരു കൊടി ഉയർത്തുക.