Isaiah 62:4 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഇനിമേല്‍ പരിത്യക്ത എന്നു നീ വിളിക്കപ്പെടുകയില്ല. ശൂന്യപ്രദേശം എന്നു നിന്നെ ഇനി വിശേഷിപ്പിക്കുകയില്ല. ദൈവത്തിനു പ്രിയപ്പെട്ടവള്‍ എന്നായിരിക്കും ഇനി നിന്‍റെ നാമം. നിന്‍റെ ദേശം ഭര്‍ത്തൃമതി എന്നു വിളിക്കപ്പെടും. സര്‍വേശ്വരന്‍ നിന്നില്‍ ആനന്ദംകൊള്ളുന്നതിനാല്‍ നിന്‍റെ ദേശം വിവാഹിതയാകും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നിന്നെ ഇനി അസൂബാ (ത്യക്ത) എന്നു വിളിക്കയില്ല; നിന്റെ ദേശത്തെ ശെമാമാ (ശൂന്യം) എന്നു പറകയുമില്ല; നിനക്കു ഹെഫ്സീബാ (ഇഷ്ട) എന്നും നിന്റെ ദേശത്തിന്നു ബെയൂലാ (വിവാഹസ്ഥ) എന്നും പേർ ആകും; യഹോവെക്കു നിന്നോടു പ്രിയമുണ്ടല്ലോ; നിന്റെ ദേശത്തിന്നു വിവാഹം കഴിയും.
Malayalam 1992 MBSI
നിന്നെ ഇനി അസൂബാ (ത്യക്ത) എന്നു വിളിക്കയില്ല; നിന്റെ ദേശത്തെ ശെമാമാ (ശൂന്‍ യം) എന്നു പറകയുമില്ല; നിനക്കു ഹെഫ്സീബാ (ഇഷ്ട) എന്നും നിന്റെ ദേശത്തിന്നു ബെയൂലാ (വിവാഹസ്ഥ) എന്നും പേര് ആകും; യഹോവേക്കു നിന്നോടു പ്രിയമുണ്ടല്ലോ; നിന്റെ ദേശത്തിന്നു വിവാഹം കഴിയും
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
നിന്നെ ഇനി അസൂബാ (പരിത്യക്ത) എന്നു വിളിക്കുകയില്ല; നിന്റെ ദേശത്തെ ശെമാമാ (ശൂന്യം) എന്നു പറയുകയുമില്ല; നിനക്കു ഹെഫ്സീബാ (ഇഷ്ട) എന്നും നിന്റെ ദേശത്തിനു ബെയൂലാ (വിവാഹസ്ഥ) എന്നും പേര് ആകും; യഹോവയ്ക്കു നിന്നോടു പ്രിയമുണ്ടല്ലോ; നിന്റെ ദേശത്തിനു വിവാഹം കഴിയും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നിന്നെ ഇനി അസൂബാ (ത്യക്ത) എന്നു വിളിക്കയില്ല; നിന്റെ ദേശത്തെ ശെമാമാ (ശൂന്യം) എന്നു പറകയുമില്ല; നിനക്കു ഹെഫ്സീബാ (ഇഷ്ട) എന്നും നിന്റെ ദേശത്തിനു ബെയൂലാ (വിവാഹസ്ഥ) എന്നും പേര് ആകും; യഹോവയ്ക്കു നിന്നോടു പ്രിയമുണ്ടല്ലോ; നിന്റെ ദേശത്തിനു വിവാഹം കഴിയും.
Malayalam Bible POC-ML 2013
പരിത്യക്‌തയെന്നു നീയോ, വിജനം എന്നു നിന്‍െറ ദേശമോ ഇനിമേല്‍ പറയപ്പെടുകയില്ല. എന്‍െറ സന്തോഷം എന്നു നീയും, വിവാഹിതയെന്നു നിന്‍െറ ദേശവും വിളിക്കപ്പെടും. എന്തെന്നാല്‍, കര്‍ത്താവ് നിന്നില്‍ ആനന്‌ദം കൊള്ളുന്നു; നിന്‍െറ ദേശം വിവാഹിതയാകും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
നീ ഇനിയൊരിക്കലും ഉപേക്ഷിക്കപ്പെട്ടവൾ എന്നോ നിന്റെ ദേശം വിജനദേശം എന്നോ വിളിക്കപ്പെടുകയില്ല. എന്നാൽ നീ ഹെഫ്സീബാ എന്നും നിന്റെ ദേശം ബെയൂലാ എന്നും വിളിക്കപ്പെടും; കാരണം യഹോവ നിന്നിൽ ആനന്ദിക്കുകയും നിന്റെ ദേശം വിവാഹം ചെയ്യപ്പെട്ടതും ആയിത്തീരും.