Isaiah 62:7 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
യെരൂശലേമിനെ യഥാസ്ഥാനപ്പെടുത്തുകയും ലോകമെങ്ങും അവള്‍ പ്രശംസിക്കപ്പെടുകയും ചെയ്യുന്നതുവരെ അവര്‍ വിശ്രമിച്ചുകൂടാ. ദൈവത്തിനു വിശ്രമം നല്‌കാതെ അക്കാര്യം അവിടുത്തെ അനുസ്മരിപ്പിച്ചുകൊണ്ടിരിക്കണം. സര്‍വേശ്വരന്‍ തന്‍റെ ബലിഷ്ഠമായ വലങ്കൈ ഉയര്‍ത്തി സത്യം ചെയ്തിരിക്കുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവൻ യെരൂശലേമിനെ യഥാസ്ഥാനപ്പെടുത്തുവോളവും ഭൂമിയിൽ അതിനെ പ്രശംസാവിഷയമാക്കുവോളവും അവന്നു സ്വസ്ഥത കൊടുക്കയുമരുതു.
Malayalam 1992 MBSI
അവന്‍ യെരൂശലേമിനെ യഥാസ്ഥാനപ്പെടുത്തുവോളവും ഭൂമിയില്‍ അതിനെ പ്രശംസാവിഷയമാക്കുവോളവും അവന്നു സ്വസ്ഥത കൊടുക്കയുമരുതു
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവിടുന്ന് യെരൂശലേമിനെ യഥാസ്ഥാനപ്പെടുത്തുവോളവും ഭൂമിയിൽ അതിനെ പ്രശംസാവിഷയമാക്കുവോളവും അവിടുത്തേക്കു സ്വസ്ഥത കൊടുക്കുകയുമരുത്.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവന്‍ യെരൂശലേമിനെ യഥാസ്ഥാനപ്പെടുത്തുവോളവും ഭൂമിയിൽ അതിനെ പ്രശംസാവിഷയമാക്കുവോളവും അവനു സ്വസ്ഥത കൊടുക്കയുമരുത്.
Malayalam Bible POC-ML 2013
ജറുസലെമിനെ സ്‌ഥാപിക്കുകയും അവളെ ഭൂമിയില്‍ പ്രശംസാപാത്രമാക്കുകയും ചെയ്യുന്നതുവരെ അവിടുത്തേക്കു വിശ്രമം നല്‍കുകയുമരുത്.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അവിടന്ന് ജെറുശലേമിനെ സ്ഥാപിക്കുകയും അവളെ ഭൂമിയിൽ ഒരു പ്രശംസാവിഷയമാക്കുകയും ചെയ്യുന്നതുവരെ അവിടത്തേക്ക് സ്വസ്ഥത നൽകരുത്.