Isaiah 62:9 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
വിതയ്‍ക്കുകയും കൊയ്യുകയും ചെയ്ത നിങ്ങള്‍തന്നെ അതു ഭക്ഷിക്കുകയും ദൈവത്തെ സ്തുതിക്കുകയും ചെയ്യും. നിങ്ങള്‍ നട്ടുവളര്‍ത്തിയ മുന്തിരിയില്‍നിന്നു സംഭരിച്ച വീഞ്ഞ്, എന്‍റെ വിശുദ്ധമന്ദിരത്തിന്‍റെ തിരുമുറ്റത്തുവച്ചു നിങ്ങള്‍ പാനം ചെയ്യും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അതിനെ ശേഖരിച്ചവർ തന്നേ അതു ഭക്ഷിച്ചു യഹോവയെ സ്തുതിക്കും; അതിനെ സംഭരിച്ചവർ തന്നേ എന്റെ വിശുദ്ധപ്രാകാരങ്ങളിൽവെച്ചു അതു പാനം ചെയ്യും.
Malayalam 1992 MBSI
അതിനെ ശേഖരിച്ചവര്‍ തന്നേ അതു ഭക്ഷിച്ചു യഹോവയെ സ്തുതിക്കും; അതിനെ സംഭരിച്ചവര്‍ തന്നേ എന്റെ വിശുദ്ധപ്രാകാരങ്ങളില്‍ വെച്ചു അതു പാനം ചെയ്യും
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
“അതിനെ ശേഖരിച്ചവർതന്നെ അതു ഭക്ഷിച്ചു യഹോവയെ സ്തുതിക്കും; അതിനെ സംഭരിച്ചവർ തന്നെ എന്റെ വിശുദ്ധപ്രാകാരങ്ങളിൽവച്ച് അതു പാനം ചെയ്യും.”
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അതിനെ ശേഖരിച്ചവര്‍ തന്നെ അതു ഭക്ഷിച്ചു യഹോവയെ സ്തുതിക്കും; അതിനെ സംഭരിച്ചവര്‍ തന്നെ എന്റെ വിശുദ്ധപ്രാകാരങ്ങളിൽവച്ച് അതു പാനം ചെയ്യും.
Malayalam Bible POC-ML 2013
സംഭരിക്കുന്നവര്‍ തന്നെ അതു ഭക്‌ഷിച്ച് കര്‍ത്താവിനെ സ്‌തുതിക്കും. ശേഖരിക്കുന്നവര്‍തന്നെ അത് എന്‍െറ വിശുദ്‌ധാങ്കണത്തില്‍വച്ച് പാനം ചെയ്യും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
എന്നാൽ അതിന്റെ വിളവെടുക്കുന്നവർ അതു ഭക്ഷിച്ച് യഹോവയെ സ്തുതിക്കും, അതു ശേഖരിക്കുന്നവർ എന്റെ വിശുദ്ധമന്ദിരത്തിന്റെ അങ്കണത്തിൽവെച്ച് അതു പാനംചെയ്യും.”