Isaiah 63:7 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
സര്‍വേശ്വരന്‍റെ അചഞ്ചലസ്നേഹത്തെക്കുറിച്ചു ഞാന്‍ നിരന്തരം പറയും. അവിടുന്ന് നമുക്കുവേണ്ടി ചെയ്ത എല്ലാറ്റിനുമായി ഞാന്‍ സ്തോത്രം ചെയ്യും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യഹോവ നമുക്കു നല്കിയതുപോലെ ഒക്കെയും ഞാൻ യഹോവയുടെ പ്രീതിവാത്സല്യത്തെയും യഹോവയുടെ സ്തുതിയെയും അവന്റെ കരുണക്കും മഹാദയെക്കും ഒത്തവണ്ണം അവൻ യിസ്രായേൽ ഗൃഹത്തിന്നു കാണിച്ച വലിയ നന്മയെയും കീർത്തിക്കും.
Malayalam 1992 MBSI
യഹോവ നമുക്കു നല്കിയതുപോലെ ഒക്കെയും ഞാന്‍ യഹോവയുടെ പ്രീതിവാത്സല്യത്തെയും യഹോവയുടെ സ്തുതിയെയും അവന്റെ കരുണക്കും മഹാദയെക്കും ഒത്തവണ്ണം അവന്‍ യിസ്രായേല്‍ ഗൃഹത്തിന്നു കാണിച്ച വലിയ നന്മയെയും കീര്‍‍ത്തിക്കും
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
യഹോവ നമുക്കു നല്കിയതുപോലെ ഒക്കെയും ഞാൻ യഹോവയുടെ പ്രീതിവാത്സല്യത്തെയും യഹോവയുടെ സ്തുതിയെയും അവിടുത്തെ കരുണയ്ക്കും മഹാദയയ്ക്കും ഒത്തവണ്ണം അവിടുന്ന് യിസ്രായേൽ ഗൃഹത്തിനു കാണിച്ച വലിയ നന്മയെയും കീർത്തിക്കും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
യഹോവ നമുക്കു നല്കിയതുപോലെയൊക്കെയും ഞാന്‍ യഹോവയുടെ പ്രീതിവാത്സല്യത്തെയും യഹോവയുടെ സ്തുതിയെയും അവന്‍റെ കരുണയ്ക്കും മഹാദയയ്ക്കും ഒത്തവണ്ണം അവന്‍ യിസ്രായേൽഗൃഹത്തിനു കാണിച്ച വലിയ നന്മയെയും കീര്‍ത്തിക്കും.
Malayalam Bible POC-ML 2013
കര്‍ത്താവ്‌ നമുക്കു നല്‍കിയ എല്ലാറ്റിനെയും പ്രതി, തന്‍െറ കരുണയാല്‍ അവിടുന്ന്‌ ഇസ്രായേല്‍ഭവനത്തിനു ചെയ്‌ത മഹാനന്‍മയെയും പ്രതി, ഞാന്‍ അവിടുത്തെ ദയാവായ്‌പിനൊത്ത്‌ അവിടുത്തെ കാരുണ്യത്തെ കീര്‍ത്തിക്കും. ഞാന്‍ അവിടുത്തേക്ക്‌ കീര്‍ത്തനങ്ങള്‍ ആലപിക്കും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അവിടത്തെ കരുണയ്ക്കും അനവധിയായ ദയാവായ്പിനും അനുസൃതമായി, യഹോവ നമുക്കുവേണ്ടി ചെയ്ത എല്ലാറ്റിനും— അതേ, അവിടന്ന് ഇസ്രായേലിനുവേണ്ടി ചെയ്ത അനവധി നന്മകൾക്കുമായി ഞാൻ യഹോവയുടെ ദയാവായ്പിനെക്കുറിച്ചും അവിടത്തെ സ്തുത്യർഹമായ കൃത്യങ്ങളെക്കുറിച്ചും പ്രസ്താവിക്കും.