Isaiah 63:8 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
സുസ്ഥിരസ്നേഹവും കാരുണ്യവുംകൊണ്ട് അവിടുന്ന് തന്‍റെ ജനമായ ഇസ്രായേല്‍ജനത്തെ അനുഗ്രഹിച്ചിരിക്കുന്നുവല്ലോ. “അവര്‍ നിശ്ചയമായും എന്‍റെ ജനം, അവര്‍ എന്നെ വഞ്ചിക്കുകയില്ല” എന്നു സര്‍വേശ്വരന്‍ അരുളിച്ചെയ്തു. അതുകൊണ്ട് അവിടുന്ന് അവരുടെ രക്ഷകനായി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവർ എന്റെ ജനം, കപടം കാണിക്കാത്ത മക്കൾ തന്നേ എന്നു പറഞ്ഞു അവൻ അവർക്കു രക്ഷിതാവായിത്തീർന്നു.
Malayalam 1992 MBSI
അവര്‍‍ എന്റെ ജനം, കപടം കാണിക്കാത്ത മക്കള്‍ തന്നേ എന്നു പറഞ്ഞു അവന്‍ അവര്‍‍കൂ രക്ഷിതാവായിത്തീര്‍‍ന്നു
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
“അവർ എന്റെ ജനം, കപടം കാണിക്കാത്ത മക്കൾതന്നെ” എന്നു പറഞ്ഞ് അവിടുന്ന് അവർക്കു രക്ഷിതാവായിത്തീർന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവര്‍ എന്‍റെ ജനം, കപടം കാണിക്കാത്ത മക്കള്‍ തന്നെ എന്നു പറഞ്ഞ് അവന്‍ അവര്‍ക്കു രക്ഷിതാവായിത്തീര്‍ന്നു.
Malayalam Bible POC-ML 2013
അവിടുന്ന്‌ അരുളിച്ചെയ്‌തു: തീര്‍ച്ചയായും അവര്‍ എന്‍െറ ജനമാണ്‌, തിന്‍മ പ്രവര്‍ത്തിക്കാത്ത പുത്രര്‍. അവിടുന്ന്‌ അവരുടെ രക്‌ഷകനായി ഭവിച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അവിടന്ന് അരുളിച്ചെയ്തു, “അവർ എന്റെ ജനമാണ്, നിശ്ചയം, ഈ മക്കൾ എന്നോടു വിശ്വസ്തത പുലർത്താതിരിക്കുകയില്ല;” അങ്ങനെ അവിടന്ന് അവരുടെ രക്ഷകനായിത്തീർന്നു.