Isaiah 64:5 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
സന്തോഷപൂര്‍വം നീതി പ്രവര്‍ത്തിക്കുകയും അങ്ങയെ സ്മരിച്ചുകൊണ്ട് അവിടുത്തെ മാര്‍ഗത്തില്‍ ചരിക്കുകയും ചെയ്യുന്നവരെ അങ്ങ് സ്വീകരിക്കുന്നു. ഞങ്ങള്‍ പാപം ചെയ്തതുകൊണ്ട് അവിടുന്നു ഞങ്ങളോടു കോപിച്ചു. ഞങ്ങള്‍ ദീര്‍ഘകാലം പാപത്തില്‍ ജീവിച്ചു. ഞങ്ങള്‍ക്കു രക്ഷ ഉണ്ടാവുമോ?
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
സന്തോഷിച്ചു നീതി പ്രവർത്തിക്കുന്നവരെ നീ എതിരേല്ക്കുന്നു; അവർ നിന്റെ വഴികളിൽ നിന്നെ ഓർക്കുന്നു; നീ കോപിച്ചപ്പോൾ ഞങ്ങൾ പാപത്തിൽ അകപ്പെട്ടു; ഇതിൽ ഞങ്ങൾ ബഹുകാലം കഴിച്ചു; ഞങ്ങൾക്കു രക്ഷ ഉണ്ടാകുമോ?
Malayalam 1992 MBSI
സന്തോഷിച്ചു നീതി പ്രവര്‍ത്തിക്കുന്നവരെ നീ എതിരേലക്കുന്നു; അവര്‍ നിന്റെ വഴികളില്‍ നിന്നെ ഔര്‍ക്കുന്നു; നീ കോപിച്ചപ്പോള്‍ ഞങ്ങള്‍ പാപത്തില്‍ അകപ്പെട്ടു; ഇതില്‍ ഞങ്ങള്‍ ബഹുകാലം കഴിച്ചു; ഞങ്ങള്‍ക്കു രക്ഷ ഉണ്ടാകുമോ?
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
സന്തോഷിച്ചു നീതി പ്രവർത്തിക്കുന്നവരെ നീ എതിരേല്ക്കുന്നു; അവർ നിന്റെ വഴികളിൽ നിന്നെ ഓർക്കുന്നു; ഞങ്ങൾ പാപംചെയ്തതുകൊണ്ട് നീ കോപിച്ചു; ഇതിൽ ഞങ്ങൾ ബഹുകാലം കഴിച്ചു; ഞങ്ങൾക്കു രക്ഷ ഉണ്ടാകുമോ?
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
സന്തോഷിച്ചു നീതി പ്രവര്‍ത്തിക്കുന്നവരെ നീ എതിരേല്ക്കുന്നു; അവര്‍ നിന്‍റെ വഴികളിൽ നിന്നെ ഓര്‍ക്കുന്നു; നീ കോപിച്ചപ്പോള്‍ ഞങ്ങള്‍ പാപത്തിൽ അകപ്പെട്ടു; ഇതിൽ ഞങ്ങള്‍ ബഹുകാലം കഴിച്ചു; ഞങ്ങള്‍ക്കു രക്ഷ ഉണ്ടാകുമോ?
Malayalam Bible POC-ML 2013
അങ്ങയുടെ പാതയില്‍ അങ്ങയെ സ്‌മരിച്ചുകൊണ്ട് സന്തോഷത്തോടെ നീതി പ്രവര്‍ത്തിക്കുന്നവരെ അങ്ങ് സ്വീകരിക്കുന്നു. അങ്ങ് കോപിച്ചു; കാരണം, ഞങ്ങള്‍ പാപംചെയ്‌തു. വളരെക്കാലം ഞങ്ങള്‍ തിന്‍മയില്‍ വ്യാപരിച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ആനന്ദത്തോടെ നീതി പ്രവർത്തിക്കുന്നവരെ സഹായിക്കാനായി അങ്ങ് എഴുന്നള്ളുന്നു, അങ്ങയുടെ വഴികൾ ഓർക്കുന്നവരെത്തന്നെ. എന്നാൽ, അങ്ങയുടെ വഴികൾക്കെതിരേ ഞങ്ങൾ പാപം ചെയ്യുകയാൽ അങ്ങു കോപിച്ചു. അങ്ങനെയെങ്കിൽ ഞങ്ങൾ എങ്ങനെ രക്ഷപ്പെടും?