Isaiah 65:1 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
എന്‍റെ ജനത്തിന്‍റെ പ്രാര്‍ഥന കേള്‍ക്കാന്‍ ഞാന്‍ തയ്യാറായിരുന്നു. പക്ഷേ അവര്‍ പ്രാര്‍ഥിച്ചില്ല. അവര്‍ക്കു ദര്‍ശനം നല്‌കാന്‍ ഞാന്‍ ഒരുങ്ങിയിരുന്നു. എന്നാല്‍ അവര്‍ എന്നെ അന്വേഷിച്ചില്ല. എന്നെ വിളിച്ചപേക്ഷിക്കാത്ത ജനതയോട് “ഞാനിവിടെയുണ്ട്, ഞാനിവിടെയുണ്ട്” എന്നു ഞാന്‍ പറഞ്ഞു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എന്നെ ആഗ്രഹിക്കാത്തവർ എന്നെ അന്വേഷിപ്പാൻ ഇടയായി; എന്നെ അന്വേഷിക്കാത്തവർക്കു എന്നെ കണ്ടെത്തുവാൻ സംഗതി വന്നു; എന്റെ നാമം വിളിച്ചപേക്ഷിക്കാത്ത ജാതിയോടു: ഇതാ ഞാൻ, ഇതാ ഞാൻ എന്നു ഞാൻ പറഞ്ഞു.
Malayalam 1992 MBSI
എന്നെ ആഗ്രഹിക്കാത്തവര്‍ എന്നെ അന്‍ വേഷിപ്പാന്‍ ഇടയായി; എന്നെ അന്‍ വേഷിക്കാത്തവര്‍കൂ എന്നെ കണ്ടേത്തുവാന്‍ സംഗതി വന്നു; എന്റെ നാമം വിളിച്ചപേക്ഷിക്കാത്ത ജാതിയോടുഇതാ ഞാന്‍ , ഇതാ ഞാന്‍ എന്നു ഞാന്‍ പറഞ്ഞു
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
“എന്നെ ആഗ്രഹിക്കാത്തവർ എന്നെ അന്വേഷിക്കുവാൻ ഇടയായി; എന്നെ അന്വേഷിക്കാത്തവർക്ക് എന്നെ കണ്ടെത്തുവാൻ സംഗതി വന്നു; എന്റെ നാമം വിളിച്ചപേക്ഷിക്കാത്ത ജനതയോട്: ‘ഇതാ ഞാൻ, ഇതാ ഞാൻ’ എന്നു ഞാൻ പറഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എന്നെ ആഗ്രഹിക്കാത്തവര്‍ എന്നെ അന്വേഷിപ്പാന്‍ ഇടയായി; എന്നെ അന്വേഷിക്കാത്തവര്‍ക്ക് എന്നെ കണ്ടെത്തുവാന്‍ സംഗതി വന്നു; എന്റെ നാമം വിളിച്ചപേക്ഷിക്കാത്ത ജാതിയോട്: ഇതാ ഞാന്‍, ഇതാ ഞാന്‍ എന്നു ഞാന്‍ പറഞ്ഞു.
Malayalam Bible POC-ML 2013
എന്നോട് ആരായാത്തവര്‍ക്ക് ഉത്തരം നല്‍കാനും എന്നെ തേടാത്തവര്‍ക്കു ദര്‍ശന മരുളാനും ഞാന്‍ തയ്യാറായിരുന്നു. എന്‍െറ നാമം വിളിച്ചപേക്ഷിക്കാത്ത ജനതയോട്, ഇതാ, ഞാന്‍ എന്നു ഞാന്‍ പറഞ്ഞു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“എന്നെ അന്വേഷിക്കാത്തവർക്ക് ഞാൻ എന്നെത്തന്നെ വെളിപ്പെടുത്തി; എന്നെ ആവശ്യപ്പെടാത്തവർ എന്നെ കണ്ടെത്തി. എന്റെ നാമം വിളിച്ചപേക്ഷിക്കാത്ത ജനതയോട്, ‘ഇതാ ഞാൻ, ഇതാ ഞാൻ’ എന്നു പറഞ്ഞു.