Isaiah 65:12 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
കാരണം ഞാന്‍ വിളിച്ചപ്പോള്‍ നിങ്ങള്‍ കേട്ടില്ല. സംസാരിച്ചപ്പോള്‍ ശ്രദ്ധിച്ചില്ല. എന്‍റെ ദൃഷ്‍ടിയില്‍ തിന്മയായതു നിങ്ങള്‍ ചെയ്തു. എനിക്ക് അനിഷ്ടമായതു നിങ്ങള്‍ തിരഞ്ഞെടുത്തു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഞാൻ വിളിച്ചപ്പോൾ നിങ്ങൾ ഉത്തരം പറയാതെയും ഞാൻ അരുളിച്ചെയ്തപ്പോൾ കേൾക്കാതെയും എനിക്കു അനിഷ്ടമായുള്ളതു പ്രവർത്തിച്ചു എനിക്കു പ്രസാദമല്ലാത്തതു തിരഞ്ഞെടുത്തതുകൊണ്ടു ഞാൻ നിങ്ങളെ വാളിന്നു നിയമിച്ചുകൊടുക്കും; നിങ്ങൾ എല്ലാവരും കൊലെക്കു കുനിയേണ്ടിവരും.
Malayalam 1992 MBSI
ഞാന്‍ വിളിച്ചപ്പോള്‍ നിങ്ങള്‍ ഉത്തരം പറയാതെയും ഞാന്‍ അരുളിച്ചെയ്തപ്പോള്‍ കേള്‍ക്കാതെയും എനിക്കു അനിഷ്ടമായുള്ള പ്രവര്‍ത്തിച്ചു എനിക്കു പ്രസാദമല്ലാത്തതു തിരഞ്ഞെടുത്തതുകൊണ്ടു ഞാന്‍ നിങ്ങളെ വാളിന്നു നിയമിച്ചുകൊടുക്കും; നിങ്ങള്‍ എല്ലാവരും കുലെക്കു കുനിയേണ്ടിവരും
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഞാൻ വിളിച്ചപ്പോൾ നിങ്ങൾ ഉത്തരം പറയാതെയും ഞാൻ അരുളിച്ചെയ്തപ്പോൾ കേൾക്കാതെയും എനിക്ക് അനിഷ്ടമായുള്ളതു പ്രവർത്തിച്ച് എനിക്കു പ്രസാദമല്ലാത്തതു തിരഞ്ഞെടുത്തതുകൊണ്ടു ഞാൻ നിങ്ങളെ വാളിനു നിയമിച്ചുകൊടുക്കും; നിങ്ങൾ എല്ലാവരും കൊലയ്ക്കു കുനിയേണ്ടിവരും.”
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഞാന്‍ വിളിച്ചപ്പോള്‍ നിങ്ങള്‍ ഉത്തരം പറയാതെയും ഞാന്‍ അരുളിച്ചെയ്തപ്പോള്‍ കേള്‍ക്കാതെയും എനിക്ക് അനിഷ്ടമായുള്ളതു പ്രവര്‍ത്തിച്ച് എനിക്കു പ്രസാദമല്ലാത്തതു തിരഞ്ഞെടുത്തതുകൊണ്ടു ഞാന്‍ നിങ്ങളെ വാളിനു നിയമിച്ചു കൊടുക്കും; നിങ്ങള്‍ എല്ലാവരും കൊലയ്ക്കു കുനിയേണ്ടിവരും.
Malayalam Bible POC-ML 2013
ഞാന്‍ നിങ്ങളെ വാളിനേല്‍പിക്കും; കൊലയ്‌ക്കു തല കുനിച്ചുകൊടുക്കാന്‍ നിങ്ങള്‍ക്ക് ഇടവരും. കാരണം, ഞാന്‍ വിളിച്ചപ്പോള്‍ നിങ്ങള്‍ വിളികേട്ടില്ല; ഞാന്‍ സംസാരിച്ചപ്പോള്‍ നിങ്ങള്‍ ശ്രവിച്ചില്ല. എന്‍െറ ദൃഷ്‌ടിയില്‍ തിന്മയായതു നിങ്ങള്‍ പ്രവര്‍ത്തിച്ചു. എനിക്ക് അനിഷ്ടമായതു നിങ്ങള്‍ തിരഞ്ഞെടുത്തു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഞാൻ നിങ്ങളെ വാളിന് ഇരയാക്കും, നിങ്ങൾ എല്ലാവരും വധിക്കപ്പെട്ടവരായി വീഴും; കാരണം, ഞാൻ വിളിച്ചു, എന്നാൽ നിങ്ങൾ ഉത്തരം നൽകിയില്ല, ഞാൻ സംസാരിച്ചു, എന്നാൽ നിങ്ങൾ ശ്രദ്ധിച്ചില്ല. എന്റെ കണ്ണുകൾക്കുമുമ്പിൽ നിങ്ങൾ തിന്മ പ്രവർത്തിക്കുകയും എനിക്ക് അനിഷ്ടമായതു നിങ്ങൾ തെരഞ്ഞെടുക്കുകയും ചെയ്തല്ലോ.”