Isaiah 65:13 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അതുകൊണ്ടു ദൈവമായ സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: “എന്നെ അനുസരിക്കുകയും ആരാധിക്കുകയും ചെയ്യുന്ന എന്‍റെ ദാസര്‍ തിന്നു തൃപ്തരാകും. നിങ്ങളോ വിശന്നു പൊരിയും. എന്‍റെ ദാസര്‍ പാനം ചെയ്യും. നിങ്ങളോ ദാഹിച്ചു വലയും. അവര്‍ ആനന്ദിക്കും. നിങ്ങളോ നിന്ദിതരാകും.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അതുകൊണ്ടു യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇതാ, എന്റെ ദാസന്മാർ ഭക്ഷിക്കും; നിങ്ങളോ വിശന്നിരിക്കും; എന്റെ ദാസന്മാർ പാനംചെയ്യും; നിങ്ങളോ ദാഹിച്ചിരിക്കും; എന്റെ ദാസന്മാർ സന്തോഷിക്കും; നിങ്ങളോ ലജ്ജിച്ചിരിക്കും.
Malayalam 1992 MBSI
അതുകൊണ്ടു യഹോവയായ കര്‍‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുഇതാ, എന്റെ ദാസന്മാര്‍‍ ഭക്ഷിക്കും; നിങ്ങളോ വിശന്നിരിക്കും; എന്റെ ദാസന്മാര്‍‍ പാനംചെയ്യും; നിങ്ങളോ ദാഹിച്ചിരിക്കും; എന്റെ ദാസന്മാര്‍‍ സന്തോഷിക്കും; നിങ്ങളോ ലജ്ജിച്ചിരിക്കും
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അതുകൊണ്ടു യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഇതാ, എന്റെ ദാസന്മാർ ഭക്ഷിക്കും; നിങ്ങളോ വിശന്നിരിക്കും; എന്റെ ദാസന്മാർ പാനംചെയ്യും; നിങ്ങളോ ദാഹിച്ചിരിക്കും; എന്റെ ദാസന്മാർ സന്തോഷിക്കും; നിങ്ങളോ ലജ്ജിച്ചിരിക്കും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അതുകൊണ്ടു യഹോവയായ കര്‍ത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇതാ, എന്‍റെ ദാസന്മാര്‍ ഭക്ഷിക്കും; നിങ്ങളോ വിശന്നിരിക്കും; എന്‍റെ ദാസന്മാര്‍ പാനം ചെയ്യും; നിങ്ങളോ ദാഹിച്ചിരിക്കും; എന്‍റെ ദാസന്മാര്‍ സന്തോഷിക്കും; നിങ്ങളോ ലജ്ജിച്ചിരിക്കും.
Malayalam Bible POC-ML 2013
ദൈവമായ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: എന്‍െറ ദാസര്‍ ഭക്‌ഷിക്കും; നിങ്ങള്‍ വിശന്നുപൊരിയും; എന്‍െറ ദാസര്‍ പാനം ചെയ്യും; നിങ്ങള്‍ തൃഷ്‌ണാര്‍ത്തരാകും. എന്‍െറ ദാസര്‍ സന്തോഷിച്ചുല്ലസിക്കും; നിങ്ങള്‍ നിന്‌ദനമേല്‍ക്കും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അതിനാൽ യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “എന്റെ ദാസന്മാർ ഭക്ഷിക്കും, എന്നാൽ നിങ്ങൾ വിശന്നിരിക്കും; എന്റെ ദാസന്മാർ പാനംചെയ്യും, എന്നാൽ നിങ്ങൾ ദാഹിച്ചിരിക്കും; എന്റെ ദാസന്മാർ ആനന്ദിക്കും, എന്നാൽ നിങ്ങൾ ലജ്ജിതരാകും.