Isaiah 65:15 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഞാന്‍ തിരഞ്ഞെടുത്തവര്‍ക്കു ശാപവചനമായി നിങ്ങള്‍ നിങ്ങളുടെ പേര് അവശേഷിപ്പിക്കും. ദൈവമായ സര്‍വേശ്വരന്‍ നിങ്ങളെ വധിക്കും. എന്നെ അനുസരിക്കുന്നവര്‍ക്കു ഞാന്‍ മറ്റൊരു പേരു നല്‌കും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നിങ്ങളുടെ പേർ നിങ്ങൾ എന്റെ വൃതന്മാർക്കു ഒരു ശാപവാക്കായി വെച്ചേച്ചുപോകും; യഹോവയായ കർത്താവു നിന്നെ കൊന്നുകളയും; തന്റെ ദാസന്മാർക്കു അവൻ വേറൊരു പേർ വിളിക്കും.
Malayalam 1992 MBSI
നിങ്ങളുടെ പേര്‍‍ നിങ്ങള്‍ എന്റെ വൃതന്മാര്‍‍കൂ ഒരു ശാപവാക്കായി വെച്ചേച്ചുപോകും; യഹോവയായ കര്‍‍ത്താവു നിന്നെ കൊന്നുകളയും; തന്റെ ദാസന്മാര്‍‍കൂ അവന്‍ വേറൊരു പേര്‍‍ വിളിക്കും
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
നിങ്ങളുടെ പേര് നിങ്ങൾ എന്റെ വൃതന്മാർക്ക് ഒരു ശാപവാക്കായി വെച്ചേച്ചുപോകും; യഹോവയായ കർത്താവ് നിന്നെ കൊന്നുകളയും; തന്റെ ദാസന്മാർക്ക് അവിടുന്ന് വേറൊരു പേര് വിളിക്കും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നിങ്ങളുടെ പേര്‍ നിങ്ങള്‍ എന്‍റെ വൃതന്മാര്‍ക്ക് ഒരു ശാപവാക്കായി വച്ചേച്ചുപോകും; യഹോവയായ കര്‍ത്താവ് നിന്നെ കൊന്നുകളയും; തന്‍റെ ദാസന്മാര്‍ക്ക് അവന്‍ വേറൊരു പേര്‍ വിളിക്കും.
Malayalam Bible POC-ML 2013
ഞാന്‍ തിരഞ്ഞെടുത്തവര്‍ നിങ്ങളുടെ നാമം ശപിക്കാന്‍ ഉപയോഗിക്കും. ദൈവമായ കര്‍ത്താവ്‌ നിങ്ങളെ വധിക്കും. തന്‍െറ ദാസര്‍ക്ക്‌ അവിടുന്ന്‌ മറ്റൊരു പേരു നല്‍കും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
എന്റെ തെരഞ്ഞെടുക്കപ്പെട്ടവർക്ക് നിങ്ങളുടെ പേര് ഒരു ശാപവാക്കായി നിങ്ങൾ ശേഷിപ്പിക്കും; യഹോവയായ കർത്താവ് നിങ്ങളെ കൊന്നുകളയും, എന്നാൽ തന്റെ ദാസന്മാർക്ക് അവിടന്ന് മറ്റൊരു പേരു നൽകും.