Isaiah 65:16 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അനുഗ്രഹിക്കപ്പെടാന്‍ കാംക്ഷിക്കുന്നവര്‍ അതിവിശ്വസ്തനായ ദൈവത്തോടു പ്രാര്‍ഥിക്കും. ശപഥം ചെയ്യുന്നവരെല്ലാം സത്യദൈവത്തിന്‍റെ നാമത്തില്‍ ശപഥം ചെയ്യും. മുന്‍കാലത്തെ ക്ലേശങ്ങളെ ഞാന്‍ മറന്നിരിക്കുന്നു. അവയെല്ലാം എന്‍റെ ദൃഷ്‍ടിയില്‍നിന്നു മറഞ്ഞിരിക്കുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
മുമ്പിലത്തെ കഷ്ടങ്ങൾ മറന്നുപോകയും അവ എന്റെ കണ്ണിന്നു മറഞ്ഞിരിക്കയും ചെയ്കകൊണ്ടു ഭൂമിയിൽ തന്നെത്താൻ അനുഗ്രഹിക്കുന്നവൻ സത്യദൈവത്താൽ തന്നെത്താൻ അനുഗ്രഹിക്കും; ഭൂമിയിൽ സത്യം ചെയ്യുന്നവൻ സത്യദൈവത്തെച്ചൊല്ലി സത്യം ചെയ്യും.
Malayalam 1992 MBSI
മുന്‍ പിലത്തെ കഷ്ടങ്ങള്‍ മറന്നുപോകയും അവ എന്റെ കണ്ണിന്നു മറഞ്ഞിരിക്കയും ചെയ്കകൊണ്ടു ഭൂമിയില്‍ തന്നെത്താന്‍ അനുഗ്രഹിക്കുന്നവന്‍ സത്യദൈവത്താല്‍ തന്നെത്താന്‍ അനുഗ്രഹിക്കും; ഭൂമിയില്‍ സത്യം ചെയ്യുന്നവന്‍ സത്യദൈവത്തെച്ചൊല്ലി സത്യം ചെയ്യും
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
മുമ്പിലത്തെ കഷ്ടങ്ങൾ മറന്നുപോവുകയും അവ എന്റെ കണ്ണിനു മറഞ്ഞിരിക്കുകയും ചെയ്കകൊണ്ടു ഭൂമിയിൽ സ്വയം അനുഗ്രഹിക്കുന്നവൻ സത്യദൈവത്താൽ സ്വയം അനുഗ്രഹിക്കും; ഭൂമിയിൽ സത്യം ചെയ്യുന്നവൻ സത്യദൈവത്തെച്ചൊല്ലി സത്യം ചെയ്യും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
മുമ്പിലത്തെ കഷ്ടങ്ങള്‍ മറന്നുപോകയും അവ എന്‍റെ കണ്ണിനു മറഞ്ഞിരിക്കയും ചെയ്കകൊണ്ടു ഭൂമിയിൽ തന്നെത്താന്‍ അനുഗ്രഹിക്കുന്നവന്‍ സത്യദൈവത്താൽ തന്നെത്താന്‍ അനുഗ്രഹിക്കും; ഭൂമിയിൽ സത്യം ചെയ്യുന്നവന്‍ സത്യദൈവത്തെച്ചൊല്ലി സത്യം ചെയ്യും.
Malayalam Bible POC-ML 2013
ഭൂമിയില്‍ അനുഗ്രഹംയാചിക്കുന്നവന്‍ വിശ്വസ്‌തനായ ദൈവത്തിന്‍െറ നാമത്തില്‍ അനുഗ്രഹിക്കപ്പെടാന്‍ ആഗ്രഹിക്കും; ശപഥം ചെയ്യുന്നവന്‍ വിശ്വസ്‌തനായ ദൈവത്തിന്‍െറ നാമത്തില്‍ അതുചെയ്യും. മുന്‍കാല ക്‌ളേശങ്ങള്‍ ഞാന്‍ മറന്നിരിക്കുന്നു; അവ എന്‍െറ ദൃഷ്‌ടിയില്‍നിന്നു മറയ്‌ക്കപ്പെട്ടിരിക്കുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
പൂർവകാലത്തെ കഷ്ടത മറക്കപ്പെടുകയും എന്റെ കണ്ണിനു മറഞ്ഞിരിക്കുകയും ചെയ്യുകയാൽ, ദേശത്തുവെച്ച് അനുഗ്രഹം ആശംസിക്കുന്നയാൾ ഏകസത്യദൈവത്തിന്റെ നാമത്തിലായിരിക്കും ആശംസിക്കുന്നത്, ദേശത്തുവെച്ചു ശപഥംചെയ്യുന്നയാൾ ഏകസത്യദൈവത്തിന്റെ നാമത്തിലായിരിക്കും ശപഥംചെയ്യുന്നത്.