Isaiah 65:22 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവര്‍ നിര്‍മിക്കുന്ന ഭവനങ്ങളില്‍ അന്യര്‍ വസിക്കാനിടവരികയില്ല. അവര്‍ നട്ടുണ്ടാക്കുന്നവ അവര്‍തന്നെ അനുഭവിക്കും. എന്‍റെ ജനം വൃക്ഷങ്ങള്‍പോലെ ദീര്‍ഘകാലം ജീവിക്കും. എന്‍റെ തിരഞ്ഞെടുക്കപ്പെട്ട ജനം തങ്ങളുടെ അധ്വാനഫലം ദീര്‍ഘകാലം ആസ്വദിക്കും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവർ പണിക, മറ്റൊരുത്തൻ പാർക്ക എന്നു വരികയില്ല; അവർ നടുക, മറ്റൊരുത്തൻ തിന്നുക എന്നും വരികയില്ല; എന്റെ ജനത്തിന്റെ ആയുസ്സു വൃക്ഷത്തിന്റെ ആയുസ്സുപോലെ ആകും; എന്റെ വൃതന്മാർ തന്നേ തങ്ങളുടെ അദ്ധ്വാനഫലം അനുഭവിക്കും.
Malayalam 1992 MBSI
അവര്‍‍ പണിക, മറ്റൊരുത്തന്‍ പാര്‍‍ക്ക എന്നു വരികയില്ല; അവര്‍‍ നടുക, മറ്റൊരുത്തന്‍ തിന്നുക എന്നും വരികയില്ല; എന്റെ ജനത്തിന്റെ ആയുസ്സു വൃക്ഷത്തിന്റെ ആയുസ്സുപോലെ ആകും; എന്റെ വൃതന്മാര്‍‍ തന്നേ തങ്ങളുടെ അദ്ധ്വാനഫലം അനുഭവിക്കും
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവർ പണിയുക, മറ്റൊരുത്തൻ വസിക്കുക എന്നു വരുകയില്ല; അവർ നടുക, മറ്റൊരുത്തൻ തിന്നുക എന്നും വരുകയില്ല; എന്റെ ജനത്തിന്റെ ആയുസ്സു വൃക്ഷത്തിന്റെ ആയുസ്സുപോലെ ആകും; എന്റെ വൃതന്മാർതന്നെ അവരുടെ അദ്ധ്വാനഫലം അനുഭവിക്കും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവര്‍ പണിക, മറ്റൊരുത്തന്‍ പാര്‍ക്ക എന്നു വരികയില്ല; അവര്‍ നടുക, മറ്റൊരുത്തന്‍ തിന്നുക എന്നും വരികയില്ല; എന്‍റെ ജനത്തിന്‍റെ ആയുസ്സു വൃക്ഷത്തിന്‍റെ ആയുസ്സുപോലെ ആകും; എന്‍റെ വൃതന്മാര്‍ തന്നെ തങ്ങളുടെ അധ്വാനഫലം അനുഭവിക്കും.
Malayalam Bible POC-ML 2013
അവര്‍ പണിയുന്ന ഭവനങ്ങളില്‍ അന്യര്‍ വസിക്കുകയില്ല; അവര്‍ നടുന്നതിന്‍െറ ഫലം അപരന്‍ ഭുജിക്കുകയില്ല; എന്‍െറ ജനത്തിന്‍െറ ആയുസ്‌സ്‌ വൃക്‌ഷത്തിന്‍െറ ആയുസ്‌സ്‌ പോലെയായിരിക്കും. എന്‍െറ തിരഞ്ഞെടുക്കപ്പെട്ടവര്‍ ദീര്‍ഘകാലം തങ്ങളുടെ അധ്വാനത്തിന്‍െറ ഫലം അനുഭവിക്കും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അവർ ഇനിയൊരിക്കലും മറ്റുള്ളവർക്കു താമസിക്കുന്നതിനായി പണിയുകയോ അവർ നടുകയും മറ്റുള്ളവർ ഭക്ഷിക്കുകയുമോ ചെയ്യുകയില്ല. എന്റെ ജനത്തിന്റെ ആയുസ്സ് വൃക്ഷത്തിന്റെ ആയുസ്സുപോലെയാകും. എന്റെ തെരഞ്ഞെടുക്കപ്പെട്ടവർ ദീർഘകാലം തങ്ങളുടെ പ്രയത്നഫലം അനുഭവിക്കും.