Isaiah 65:6 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഇതാ, അവരുടെ ശിക്ഷാവിധി എന്‍റെ മുമ്പാകെ എഴുതപ്പെട്ടിരിക്കുന്നു. അവര്‍ ചെയ്തതൊന്നും ഞാന്‍ മറക്കുകയില്ല. അവരുടെ പാപങ്ങള്‍ക്കും അവരുടെ പൂര്‍വികരുടെ പാപങ്ങള്‍ക്കും ഞാന്‍ അവരോടു പകരം വീട്ടും. സര്‍വേശ്വരനാണ് ഇത് അരുളിച്ചെയ്യുന്നത്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അതു എന്റെ മുമ്പാകെ എഴുതിവെച്ചിരിക്കുന്നു; ഞാൻ പകരം വീട്ടിയല്ലാതെ അടങ്ങിയിരിക്കയില്ല; അവരുടെ മാർവ്വിടത്തിലേക്കു തന്നേ ഞാൻ പകരം വീട്ടും.
Malayalam 1992 MBSI
അതു എന്റെ മുന്‍ പാകെ എഴുതിവെച്ചിരിക്കുന്നു; ഞാന്‍ പകരം വീട്ടിയല്ലാതെ അടങ്ങിയിരിക്കയില്ല; അവരുടെ മാര്‍‍വ്വിടത്തിലേക്കു തന്നേ ഞാന്‍ പകരം വീട്ടും
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അത് എന്റെ മുമ്പാകെ എഴുതിവച്ചിരിക്കുന്നു; ഞാൻ പകരം വീട്ടിയിട്ടല്ലാതെ അടങ്ങിയിരിക്കുകയില്ല; അവരുടെ മാർവ്വിടത്തിലേക്ക് തന്നെ ഞാൻ പകരം വീട്ടും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അത് എന്‍റെ മുമ്പാകെ എഴുതിവച്ചിരിക്കുന്നു; ഞാന്‍ പകരം വീട്ടിയല്ലാതെ അടങ്ങിയിരിക്കയില്ല; അവരുടെ മാര്‍വിടത്തിലേക്കു തന്നെ ഞാന്‍ പകരം വീട്ടും.
Malayalam Bible POC-ML 2013
ഇതാ, എല്ലാറ്റിന്‍െറയും രേഖ എന്‍െറ മുന്‍പിലുണ്ട്‌; ഞാന്‍ നിശ്‌ശബ്‌ദനായിരിക്കുകയില്ല; പ്രതികാരം ചെയ്യും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“ഇതാ, അത് എന്റെമുമ്പിൽ എഴുതപ്പെട്ടിരിക്കുന്നു: ഞാൻ പകരം വീട്ടാതെ അടങ്ങിയിരിക്കുകയില്ല; അവരുടെ മാറിടത്തിലേക്കുതന്നെ ഞാൻ പകരംവീട്ടും—