Isaiah 65:9 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
യാക്കോബില്‍നിന്നു സന്താനങ്ങളെയും യെഹൂദായില്‍നിന്ന് എന്‍റെ പര്‍വതങ്ങള്‍ അവകാശമാക്കാനുള്ളവരെയും ഞാന്‍ ഉളവാക്കും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഞാൻ യാക്കോബിൽനിന്നു ഒരു സന്തതിയെയും യെഹൂദയിൽനിന്നു എന്റെ പർവ്വതങ്ങൾക്കു ഒരു അവകാശിയെയും ഉത്ഭവിപ്പിക്കും; എന്റെ വൃതന്മാർ അതിനെ കൈവശമാക്കുകയും എന്റെ ദാസന്മാർ അവിടെ വസിക്കയും ചെയ്യും.
Malayalam 1992 MBSI
ഞാന്‍ യാക്കോബില്‍ നിന്നു ഒരു സന്‍ തതിയെയും യെഹൂദയില്‍ നിന്നു എന്റെ പര്‍‍വ്വതങ്ങള്‍ക്കു ഒരു അവകാശിയെയും ഉത്ഭവിപ്പിക്കും; എന്റെ വൃതന്മാര്‍‍ അതിനെ കൈവശമാക്കുകയും എന്റെ ദാസന്മാര്‍‍ അവിടെ വസിക്കയും ചെയ്യും
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഞാൻ യാക്കോബിൽനിന്ന് ഒരു സന്തതിയെയും യെഹൂദയിൽനിന്ന് എന്റെ പർവ്വതങ്ങൾക്ക് ഒരു അവകാശിയെയും ഉത്ഭവിപ്പിക്കും; എന്റെ വൃതന്മാർ അതിനെ കൈവശമാക്കുകയും എന്റെ ദാസന്മാർ അവിടെ വസിക്കുകയും ചെയ്യും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഞാന്‍ യാക്കോബിൽനിന്ന് ഒരു സന്തതിയെയും യെഹൂദായിൽനിന്ന് എന്‍റെ പര്‍വതങ്ങള്‍ക്ക് ഒരു അവകാശിയെയും ഉദ്ഭവിപ്പിക്കും; എന്‍റെ വൃതന്മാര്‍ അതിനെ കൈവശമാക്കുകയും എന്‍റെ ദാസന്മാര്‍ അവിടെ വസിക്കയും ചെയ്യും.
Malayalam Bible POC-ML 2013
യാക്കോബില്‍ നിന്നു സന്തതികളെയും, യൂദായില്‍നിന്ന്‌ എന്‍െറ മലകളുടെ അവകാശികളെയും ഞാന്‍ പുറപ്പെടുവിക്കും; എന്‍െറ തിരഞ്ഞെടുക്കപ്പെട്ടവര്‍ അതു കൈവശപ്പെടുത്തും; എന്‍െറ ദാസര്‍ അവിടെ വസിക്കും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഞാൻ യാക്കോബിൽനിന്ന് ഒരു സന്തതിയെയും യെഹൂദ്യയിൽനിന്ന് എന്റെ പർവതങ്ങൾക്ക് ഒരു അവകാശിയെയും ശേഷിപ്പിക്കും. തെരഞ്ഞെടുക്കപ്പെട്ട എന്റെ ജനം അത് അവകാശമാക്കുകയും എന്റെ ദാസന്മാർ അവിടെ അധിവസിക്കുകയും ചെയ്യും.