Isaiah 66:14 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഇതു കാണുമ്പോള്‍ നിങ്ങളുടെ ഹൃദയം ആനന്ദിക്കും. തഴച്ചു വളരുന്ന പുല്ലുപോലെ നിങ്ങളുടെ അസ്ഥികള്‍ പുഷ്‍ടിപ്പെടും. സര്‍വേശ്വരന്‍റെ കരം തന്‍റെ ദാസരോടുകൂടെയും അവിടുത്തെ രോഷം ശത്രുക്കള്‍ക്കു നേരെയും ആണെന്നു വെളിപ്പെടും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അതു കണ്ടിട്ടു നിങ്ങളുടെ ഹൃദയം സന്തോഷിക്കും; നിങ്ങളുടെ അസ്ഥികൾ ഇളമ്പുല്ലുപോലെ തഴെക്കും; യഹോവയുടെ കൈ തന്റെ ദാസന്മാർക്കു വെളിപ്പെടും; ശത്രുക്കളോടോ അവൻ ക്രോധം കാണിക്കും.
Malayalam 1992 MBSI
അതു കണ്ടിട്ടു നിങ്ങളുടെ ഹൃദയം സന്തോഷിക്കും; നിങ്ങളുടെ അസ്ഥികള്‍ ഇളന്‍ പുല്ലുപോലെ തഴെക്കും; യഹോവയുടെ കൈ തന്റെ ദാസന്മാര്‍‍കൂ വെളിപ്പെടും; ശത്രുക്കളോടോ അവന്‍ ക്രോധം കാണിക്കും
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അതു കണ്ടിട്ടു നിങ്ങളുടെ ഹൃദയം സന്തോഷിക്കും; നിങ്ങളുടെ അസ്ഥികൾ ഇളമ്പുല്ലുപോലെ തഴയ്ക്കും; യഹോവയുടെ കൈ തന്റെ ദാസന്മാർക്കു വെളിപ്പെടും; ശത്രുക്കളോട് അവൻ ക്രോധം കാണിക്കും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അതു കണ്ടിട്ടു നിങ്ങളുടെ ഹൃദയം സന്തോഷിക്കും; നിങ്ങളുടെ അസ്ഥികള്‍ ഇളംപുല്ലുപോലെ തഴയ്ക്കും; യഹോവയുടെ കൈ തന്‍റെ ദാസന്മാര്‍ക്കു വെളിപ്പെടും; ശത്രുക്കളോടോ അവന്‍ ക്രോധം കാണിക്കും.
Malayalam Bible POC-ML 2013
അതു കണ്ടു നിങ്ങളുടെ ഹൃദയം സന്തോഷിക്കും; നിങ്ങളുടെ അസ്‌ഥി പുല്ലുപോലെ തളിര്‍ക്കും; കര്‍ത്താവിന്‍െറ കരം അവിടുത്തെ ദാസരോടുകൂടെയും കര്‍ത്താവിന്‍െറ രോഷം അവിടുത്തെ ശത്രുക്കള്‍ക്കെതിരേയും ആണെന്ന്‌ അപ്പോള്‍ വെളിവാകും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഇതു നിങ്ങൾ കാണുമ്പോൾ നിങ്ങളുടെ ഹൃദയം ആനന്ദിക്കും, നിങ്ങളുടെ അസ്ഥികൾ ഇളംപുല്ലുപോലെ തഴച്ചുവളരും; യഹോവയുടെ കരം അവിടത്തെ ദാസന്മാർക്കു വെളിപ്പെടും, എന്നാൽ തന്റെ ശത്രുക്കളോട് അവിടന്നു ക്രുദ്ധനാകും.