Isaiah 66:3 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
യാഗത്തിനായി കാളയെ കൊല്ലുകയോ മനുഷ്യനെ കുരുതി കഴിക്കുകയോ ചെയ്യുന്നതും, ആട്ടിന്‍കുട്ടിയെ യാഗം കഴിക്കുകയോ പട്ടിയെ കഴുത്തു ഞെരിച്ചു കൊല്ലുകയോ ചെയ്യുന്നതും ധാന്യബലി അര്‍പ്പിക്കുകയോ പന്നിയുടെ രക്തം അര്‍പ്പിക്കുകയോ ചെയ്യുന്നതും അനുസ്മരണാര്‍ച്ചനയായി ധൂപം അര്‍പ്പിക്കുകയോ വിഗ്രഹത്തോടു പ്രാര്‍ഥിക്കുകയോ ചെയ്യുന്നതും എല്ലാം അവന് ഒരുപോലെയാണ്. അവരുടെ ഹൃദയം തങ്ങളുടെ മ്ലേച്ഛതയില്‍ സന്തോഷിക്കുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
കാളയെ അറുക്കയും മനുഷ്യനെ കൊല്ലുകയും ചെയ്യുന്നവൻ, കുഞ്ഞാടിനെ യാഗം കഴിക്കയും നായുടെ കഴുത്തു ഒടിക്കയും ചെയ്യുന്നവൻ, ഭോജനയാഗം കഴിക്കയും പന്നിച്ചോര അർപ്പിക്കയും ചെയ്യുന്നവൻ, ധൂപം കാണിക്കയും മിത്ഥ്യാമൂർത്തിയെ വാഴ്ത്തുകയും ചെയ്യുന്നവൻ, ഇവർ സ്വന്തവഴികളെ തിരഞ്ഞെടുക്കയും അവരുടെ മനസ്സു മ്ലേച്ഛവിഗ്രഹങ്ങളിൽ ഇഷ്ടപ്പെടുകയും ചെയ്യുന്നതുപോലെ ഞാനും അവരെ ഉപദ്രവിക്കുന്നതു തിരഞ്ഞെടുത്തു
Malayalam 1992 MBSI
കാളയെ അറുക്കയും മനുഷ്യനെ കൊല്ലുകയും ചെയ്യുന്നവന്‍ , കുഞ്ഞാടിനെ യാഗം കഴിക്കയും നായുടെ കഴുത്തു ഒടിക്കയും ചെയ്യുന്നവന്‍ , ഭോജനയാഗം കഴിക്കയും പന്നിച്ചോര അര്‍പ്പിക്കയും ചെയ്യുന്നവന്‍ , ധൂപം കാണിക്കയും മിത്ഥ്യാമൂര്‍ത്തിയെ വാഴ്ത്തുകയും ചെയ്യുന്നവന്‍ , ഇവര്‍ സ്വന്‍ തവഴികളെ തിരഞ്ഞെടുക്കയും അവരുടെ മനസ്സു മ്ലേച്ഛവിഗ്രഹങ്ങളില്‍ ഇഷ്ടപ്പെടുകയും ചെയ്യുന്നതുപോലെ ഞാനും അവരെ ഉപദ്രവിക്കുന്നതു തിരഞ്ഞെടുത്തു
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
കാളയെ അറുക്കുകയും മനുഷ്യനെ കൊല്ലുകയും ചെയ്യുന്നവൻ, കുഞ്ഞാടിനെ യാഗം കഴിക്കുകയും നായുടെ കഴുത്ത് ഒടിക്കുകയും ചെയ്യുന്നവൻ, ഭോജനയാഗം കഴിക്കുകയും പന്നിച്ചോര അർപ്പിക്കുകയും ചെയ്യുന്നവൻ, ധൂപം കാണിക്കുകയും മിഥ്യാമൂർത്തിയെ വാഴ്ത്തുകയും ചെയ്യുന്നവൻ, ഇവർ സ്വന്തവഴികളെ തിരഞ്ഞെടുക്കുകയും അവരുടെ മനസ്സ് മ്ലേച്ഛവിഗ്രഹങ്ങളിൽ ഇഷ്ടപ്പെടുകയും ചെയ്യുന്നതുപോലെ ഞാനും അവരെ ഉപദ്രവിക്കുന്നതു തിരഞ്ഞെടുത്ത്
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
കാളയെ അറുക്കയും മനുഷ്യനെ കൊല്ലുകയും ചെയ്യുന്നവന്‍, കുഞ്ഞാടിനെ യാഗം കഴിക്കയും നായുടെ കഴുത്ത് ഒടിക്കയും ചെയ്യുന്നവന്‍, ഭോജനയാഗം കഴിക്കയും പന്നിച്ചോര അര്‍പ്പിക്കയും ചെയ്യുന്നവന്‍, ധൂപംകാണിക്കയും മിഥ്യാമൂര്‍ത്തിയെ വാഴ്ത്തുകയും ചെയ്യുന്നവന്‍, ഇവര്‍ സ്വന്തവഴികളെ തിരഞ്ഞെടുക്കയും അവരുടെ മനസ്സ് മ്ലേച്ഛവിഗ്രഹങ്ങളിൽ ഇഷ്ടപ്പെടുകയും ചെയ്യുന്നതുപോലെ
Malayalam Bible POC-ML 2013
കാളയെ കൊല്ലുന്നവന്‍മനുഷ്യനെ കൊല്ലുന്നവനെപ്പോലെയും ആടിനെ ബലിയര്‍പ്പിക്കുന്നവന്‍ പട്ടിയുടെ കഴുത്തൊടിക്കുന്നവനെപ്പോലെയും, ധാന്യബലി അര്‍പ്പിക്കുന്നവന്‍ പന്നിയുടെ രക്‌തം കാഴ്‌ചവയ്‌ക്കുന്നവനെപ്പോലെയും, അനുസ്‌മരണാബലിയായി ധൂപം അര്‍പ്പിക്കുന്നവന്‍ വിഗ്രഹത്തെ വണങ്ങുന്നവനെപ്പോലെയും ആണ്. അവര്‍ സ്വന്തം പാത തിരഞ്ഞെടുക്കുകയും അവരുടെ ആത്‌മാക്കള്‍ അവരുടെ മ്‌ളേച്‌ഛതകളില്‍ സന്തോഷിക്കുകയും ചെയ്യുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
എന്നാൽ ഒരു കാളയെ യാഗമർപ്പിക്കുന്നവർ ഒരു മനുഷ്യനെ വധിക്കുന്നവരെപ്പോലെയാണ്, ഒരു ആട്ടിൻകുട്ടിയെ യാഗം കഴിക്കുന്നവർ ഒരു നായുടെ കഴുത്ത് ഒടിക്കുന്നവരെപ്പോലെയും ഒരു ഭോജനയാഗം അർപ്പിക്കുന്നവർ പന്നിയുടെ രക്തം അർപ്പിക്കുന്നവരെപ്പോലെയും സുഗന്ധധൂപം സ്മാരകമായി അർപ്പിക്കുന്നവർ വിഗ്രഹത്തെ പൂജിക്കുന്നവരെപ്പോലെയുമാണ്. അവരെല്ലാം സ്വന്തവഴികൾ തെരഞ്ഞെടുക്കുകയും അവർ തങ്ങളുടെ മ്ലേച്ഛതയിൽ ആഹ്ലാദിക്കുകയും ചെയ്യുന്നു.