Isaiah 7:3 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അപ്പോള്‍ സര്‍വേശ്വരന്‍ യെശയ്യായോട് അരുളിച്ചെയ്തു: “നീയും നിന്‍റെ പുത്രന്‍ ശെയാര്‍ - യാശൂബും കൂടി അലക്കുകാരന്‍റെ വയലിലേക്കുള്ള പൊതുനിരത്തിലൂടെ ചെന്നു മേലെക്കുളത്തില്‍ നിന്നുള്ള നീര്‍ച്ചാലിന്‍റെ അറ്റത്തുവച്ച് ആഹാസിനെ ചെന്നു കണ്ട് ഇപ്രകാരം പറയുക:
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അപ്പോൾ യഹോവ യെശയ്യാവോടു അരുളിച്ചെയ്തതെന്തെന്നാൽ: നീയും നിന്റെ മകൻ ശെയാർ-യാശൂബും അലക്കുകാരന്റെ വയലിലെ പെരുവഴിക്കൽ മേലെക്കുളത്തിന്റെ നീർപാത്തിയുടെ അറ്റത്തു ആഹാസിനെ എതിരേല്പാൻ ചെന്നു അവനോടു പറയേണ്ടതു:
Malayalam 1992 MBSI
അപ്പോള്‍ യഹോവ യെശയ്യാവോടു അരുളിച്ചെയ്തതെന്തെന്നാല്‍നീയും നിന്റെ മകന്‍ ശെയാര്‍-യാശൂബും അലക്കുകാരന്റെ വയലിലെ പെരുവഴിക്കല്‍ മേലെക്കുളത്തിന്റെ നീര്‍പാത്തിയുടെ അറ്റത്തു ആഹാസിനെ എതിരേല്പാന്‍ ചെന്നു അവനോടു പറയേണ്ടതു
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അപ്പോൾ യഹോവ യെശയ്യാവോട് അരുളിച്ചെയ്തതെന്തെന്നാൽ: “നീയും നിന്റെ മകൻ ശെയാർ-യാശൂബും അലക്കുകാരന്റെ വയലിലേക്കുള്ള പ്രധാനപാതയ്ക്കരികിൽ മേലെക്കുളത്തിന്റെ നീർപാത്തിയുടെ അറ്റത്ത് ആഹാസിനെ എതിരേല്ക്കുവാൻ ചെന്ന് അവനോടു പറയേണ്ടത്:
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അപ്പോള്‍ യഹോവ യെശയ്യാവോട് അരുളിച്ചെയ്തതെന്തെന്നാൽ: നീയും നിന്‍റെ മകന്‍ ശെയാര്‍- യാശൂബും അലക്കുകാരന്റെ വയലിലെ പെരുവഴിക്കൽ മേലെക്കുളത്തിന്‍റെ നീര്‍പ്പാത്തിയുടെ അറ്റത്ത് ആഹാസിനെ എതിരേല്പാന്‍ ചെന്ന് അവനോടു പറയേണ്ടത്:
Malayalam Bible POC-ML 2013
കര്‍ത്താവ് ഏശയ്യായോട് അരുളിച്ചെയ്‌തു: നീ പുത്രനായ ഷെയാര്‍യാഷുബുമൊത്തു ചെന്ന് അലക്കുകാരന്‍െറ വയലിലേക്കുള്ള രാജവീഥിയുടെ അരികെയുള്ള മേല്‍ക്കളത്തിലെ നീര്‍ച്ചാലിന്‍െറ അറ്റത്തുവച്ച് ആഹാസിനെക്കണ്ട്
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അപ്പോൾ യഹോവ യെശയ്യാവിനോട് ഇപ്രകാരം അരുളിച്ചെയ്തു: “നീയും നിന്റെ മകൻ ശെയാർ-യാശൂബും അലക്കുകാരന്റെ വയലിലേക്കുള്ള രാജവീഥിക്കു മുകളിലായുള്ള കുളത്തിന്റെ കൽപ്പാത്തിയുടെ അറ്റത്തുചെന്ന്, അവിടെവെച്ച് ആഹാസിനെ കാണുക.