Isaiah 8:14 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവിടുന്നു വിശുദ്ധമന്ദിരവും തടങ്കല്‍ പാറയും ആയിരിക്കും. ഇസ്രായേലും യെഹൂദായും അതില്‍ തട്ടിവീഴും. അവിടുന്നുതന്നെ യെരൂശലേംനിവാസികള്‍ക്ക് കുടുക്കും കെണിയും ആയിരിക്കും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എന്നാൽ അവൻ ഒരു വിശുദ്ധമന്ദിരമായിരിക്കും; എങ്കിലും യിസ്രായേൽഗൃഹത്തിന്നു രണ്ടിന്നും അവൻ ഒരു ഇടർച്ചക്കല്ലും തടങ്ങൽപാറയും യെരൂശലേം നിവാസികൾക്കു ഒരു കുടുക്കും കണിയും ആയിരിക്കും.
Malayalam 1992 MBSI
എന്നാല്‍ അവന്‍ ഒരു വിശുദ്ധമന്ദിരമായിരിക്കും; എങ്കിലും യിസ്രായേല്‍ഗൃഹത്തിന്നു രണ്ടിന്നും അവന്‍ ഒരു ഇടര്‍ച്ചക്കല്ലും തടങ്ങല്‍പാറയും യെരൂശലേം നിവാസികള്‍ക്കു ഒരു കുടുക്കും കണിയും ആയിരിക്കും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എന്നാൽ അവൻ ഒരു വിശുദ്ധമന്ദിരമായിരിക്കും; എങ്കിലും യിസ്രായേൽഗൃഹത്തിനു രണ്ടിനും അവൻ ഒരു ഇടർച്ചക്കല്ലും തടങ്ങൽപാറയും യെരൂശലേം നിവാസികൾക്ക് ഒരു കുടുക്കും കെണിയും ആയിരിക്കും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എന്നാൽ അവന്‍ ഒരു വിശുദ്ധമന്ദിരമായിരിക്കും; എങ്കിലും യിസ്രായേൽഗൃഹത്തിനു രണ്ടിനും അവന്‍ ഒരു ഇടര്‍ച്ചക്കല്ലും തടങ്ങൽപാറയും യെരൂശലേംനിവാസികള്‍ക്ക് ഒരു കുടുക്കും കെണിയും ആയിരിക്കും.
Malayalam Bible POC-ML 2013
അവിടുത്തെ ഭയപ്പെടുവിന്‍. അവിടുന്നാണ് വിശുദ്‌ധ മന്‌ദിരവും ഇടര്‍ച്ചയുടെ ശിലയും ഇസ്രായേലിന്‍െറ ഇരുഭവനങ്ങളേയും നിലംപതിപ്പിക്കുന്ന പാറയും. ജറുസലെംനിവാസികള്‍ക്ക് കുടുക്കും കെണിയും അവിടുന്നു തന്നെ.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അപ്പോൾ അവിടന്ന് ഒരു വിശുദ്ധമന്ദിരമാകും; എന്നാൽ ഇസ്രായേലിനും യെഹൂദയ്ക്കും അവിടന്ന് കാലിടറിക്കുന്ന കല്ലും നിലംപരിചാക്കുന്ന പാറയുമാണ്. ജെറുശലേംനിവാസികൾക്ക് അവിടന്ന് ഒരു കെണിയും കുരുക്കും ആയിരിക്കും.