Isaiah 8:20 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അതിനു നീ ഇപ്രകാരം മറുപടി പറയുക: “സര്‍വേശ്വരന്‍റെ പ്രബോധനം ശ്രദ്ധിക്കുക! ആഭിചാരകര്‍ക്ക് ചെവി കൊടുക്കരുത്. അവരുടെ വാക്കുകള്‍ നിനക്ക് ഒരു നന്മയും കൈവരുത്തുകയില്ല.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഉപദേശത്തിന്നും സാക്ഷ്യത്തിന്നും വരുവിൻ! അവർ ഈ വാക്കുപോലെ പറയുന്നില്ലെങ്കിൽ - അവർക്കു അരുണോദയം ഉണ്ടാകയില്ല.
Malayalam 1992 MBSI
ഉപദേശത്തിന്നും സാക്ഷ്യത്തിന്നും വരുവിന്‍! അവര്‍ ഈ വാക്കുപോലെ പറയുന്നില്ലെങ്കില്‍ -- അവര്‍ക്കും അരുണോദയം ഉണ്ടാകയില്ല.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഉപദേശത്തിനും സാക്ഷ്യത്തിനും വരുവിൻ!” അവർ ഈ വാക്കുപോലെ പറയുന്നില്ലെങ്കിൽ - അവർക്ക് അരുണോദയം ഉണ്ടാവുകയില്ല.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഉപദേശത്തിനും സാക്ഷ്യത്തിനും വരുവിന്‍! അവര്‍ ഈ വാക്കുപോലെ പറയുന്നില്ലയെങ്കിൽ- അവര്‍ക്ക് അരുണോദയം ഉണ്ടാകയില്ല.
Malayalam Bible POC-ML 2013
അപ്പോള്‍ നിങ്ങള്‍ പ്രബോധനവും സാക്‌ഷ്യവും സ്വീകരിക്കുവിന്‍. അവര്‍ പറയുന്ന കാര്യങ്ങള്‍ വെളിച്ചം കാണുകയില്ല.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ദൈവത്തിന്റെ നിർദേശത്തിനും പ്രവാചകസാക്ഷ്യത്തിനും ആരായുക. ഈ വചനപ്രകാരം ഒരാൾ സംസാരിക്കുന്നില്ലെങ്കിൽ അത് അവർക്ക് ഉഷസ്സിന്റെ വെളിച്ചം ഇല്ലായ്കയാലാണ്.