Isaiah 8:9 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ജനതകളേ, സംഭ്രമത്തോടെ ഒരുമിച്ചു കൂടുവിന്‍! വിദൂരരാജ്യങ്ങളേ, ശ്രദ്ധിക്കുവിന്‍! നിങ്ങള്‍ അമ്പരന്ന് ഒരുങ്ങുവിന്‍; സംഭ്രമിച്ച് ഒരുങ്ങുവിന്‍;
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ജാതികളേ, കലഹിപ്പിൻ; തകർന്നുപോകുവിൻ! സകല ദൂരദിക്കുകാരുമായുള്ളോരേ, ശ്രദ്ധിച്ചുകൊൾവിൻ; അര കെട്ടിക്കൊൾവിൻ; തകർന്നുപോകുവിൻ. അര കെട്ടിക്കൊൾവിൻ, തകർന്നുപോകുവിൻ.
Malayalam 1992 MBSI
ജാതികളേ, കലഹിപ്പിന്‍; തകര്‍ന്നുപോകുവിന്‍! സകല ദൂരദിക്കുകാരുമായുള്ളോരേ, ശ്രദ്ധിച്ചുകൊള്‍വിന്‍; അര കെട്ടിക്കൊള്‍വിന്‍; തകര്‍ന്നുപോകുവിന്‍. അര കെട്ടിക്കൊള്‍വിന്‍, തകര്‍ന്നുപോകുവിന്‍.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ജനതകളേ, കലഹിക്കുവിൻ; തകർന്നുപോകുവിൻ! സകല ദൂരരാജ്യക്കാരുമായുള്ളവരേ, ശ്രദ്ധിച്ചുകൊള്ളുവിൻ; അര കെട്ടിക്കൊള്ളുവിൻ; തകർന്നുപോകുവിൻ. അര കെട്ടിക്കൊള്ളുവിൻ, തകർന്നുപോകുവിൻ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ജാതികളേ, കലഹിപ്പിന്‍; തകര്‍ന്നുപോകുവിന്‍! സകല ദൂരദിക്കുകാരുമായുള്ളോരേ, ശ്രദ്ധിച്ചുകൊള്‍വിന്‍; അര കെട്ടിക്കൊള്‍വിന്‍; തകര്‍ന്നുപോകുവിന്‍. അര കെട്ടിക്കൊള്‍വിന്‍, തകര്‍ന്നു പോകുവിന്‍.
Malayalam Bible POC-ML 2013
ജന തകളേ, തകരുവിന്‍! പേടിച്ചു വിറയ്‌ക്കുവിന്‍! വിദൂരരാജ്യങ്ങളേ, ശ്രദ്‌ധിക്കുവിന്‍! അര മുറുക്കുവിന്‍! സംഭ്രമിക്കുവിന്‍! അതേ, അര മുറുക്കുവിന്‍, സംഭ്രമിക്കുവിന്‍!
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
രാഷ്ട്രങ്ങളേ, യുദ്ധാരവം മുഴക്കുകയും തകർന്നടിയുകയുംചെയ്യുക! ഭൂമിയിലെ വിദൂരസ്ഥലങ്ങളേ, ചെവിതരിക. യുദ്ധത്തിനു തയ്യാറെടുക്കുകയും തകർന്നടിയുകയുംചെയ്യുക! അതേ, യുദ്ധത്തിനു തയ്യാറെടുക്കുകയും തകർന്നടിയുകയുംചെയ്യുക!