Isaiah 9:21 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
മനശ്ശെ എഫ്രയീമിനോടും എഫ്രയീം മനശ്ശെയോടും ഏറ്റുമുട്ടും. അവര്‍ ഇരുവരും ചേര്‍ന്നു യെഹൂദായെ ആക്രമിക്കും. എന്നാലും അവിടുത്തെ കോപം അടങ്ങുകയില്ല. അവിടുത്തെ കരം അവരെ ശിക്ഷിക്കാന്‍ ഉയര്‍ന്നിരിക്കുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
മനശ്ശെ എഫ്രയീമിനെയും എഫ്രയീം മനശ്ശെയെയും തന്നേ; അവർ ഇരുവരും യെഹൂദെക്കു വിരോധമായിരിക്കുന്നു. ഇതെല്ലാംകൊണ്ടും അവന്റെ കോപം അടങ്ങാതെ അവന്റെ കൈ ഇനിയും നീട്ടിയിരിക്കും.
Malayalam 1992 MBSI
മനശ്ശെ എഫ്രയീമിനെയും എഫ്രയീം മനശ്ശെയെയും തന്നേ; അവര്‍ ഇരുവരും യെഹൂദെക്കു വിരോധമായിരിക്കുന്നു. ഇതെല്ലാംകൊണ്ടും അവന്റെ കോപം അടങ്ങാതെ അവന്റെ കൈ ഇനിയും നീട്ടിയിരിക്കും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
മനശ്ശെ എഫ്രയീമിനെയും എഫ്രയീം മനശ്ശെയെയും തന്നെ; അവർ ഇരുവരും യെഹൂദായ്ക്കു വിരോധമായിരിക്കുന്നു. ഇതെല്ലാംകൊണ്ടും അവിടുത്തെ കോപം അടങ്ങാതെ അവിടുത്തെ കൈ ഇനിയും നീട്ടിയിരിക്കും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
മനശ്ശെ എഫ്രയീമിനെയും എഫ്രയീം മനശ്ശെയെയും തന്നെ; അവര്‍ ഇരുവരും യെഹൂദായ്ക്കു വിരോധമായിരിക്കുന്നു. ഇതെല്ലാംകൊണ്ടും അവന്‍റെ കോപം അടങ്ങാതെ അവന്‍റെ കൈ ഇനിയും നീട്ടിയിരിക്കും.
Malayalam Bible POC-ML 2013
മനാസ്‌സെ എഫ്രായിമിനെയും എഫ്രായിം മനാസ്‌സെയെയും തന്നെ. അവര്‍ ഇരുവരും ചേര്‍ന്ന്‌ യൂദായോട്‌ എതിരിടുന്നു. ഇതുകൊണ്ടും അവിടുത്തെ കോപം ശമിച്ചിട്ടില്ല. അവിടുത്തെകരം ഉയര്‍ന്നുതന്നെ നില്‍ക്കുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
മനശ്ശെ എഫ്രയീമിനെയും എഫ്രയീം മനശ്ശെയെയും വിഴുങ്ങുന്നു. അവർ ഒരുമിച്ച് യെഹൂദയ്ക്ക് എതിരായിരിക്കുന്നു. ഇതൊന്നുകൊണ്ടും അവിടത്തെ കോപം നീങ്ങിപ്പോയിട്ടില്ല, അവിടത്തെ കൈ ഇപ്പോഴും ഉയർന്നുതന്നെയിരിക്കുന്നു.