James 1:11 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
പൊള്ളുന്ന ചൂടോടെ സൂര്യന്‍ ഉദിച്ചുയരുന്നു. അതിന്‍റെ ചൂടേറ്റ് പുല്ലു വാടിക്കരിയുന്നു; പൂവു കൊഴിഞ്ഞുവീഴുന്നു; അതിന്‍റെ സൗന്ദര്യം നശിക്കുകയും ചെയ്യുന്നു. അതുപോലെ ധനികനും തന്‍റെ പ്രയത്നങ്ങള്‍ക്കിടയില്‍ വാടി നശിക്കുന്നു.
Malayalam (ERV) WBTC Bible
മനോഹരമായ പുഷ്പം ഏറിവരുന്ന സൂര്യതാപത്താല്‍ ഉണങ്ങിക്കരിഞ്ഞു ഭംഗിനശിച്ചു കൊഴിയുന്പോലെയാണ് ധനികനും. വ്യാപാരപദ്ധതികള്‍ തയ്യാറാക്കുന്നതിനിടയ്ക്ക് അവന്‍ മരിക്കും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
സൂര്യൻ ഉഷ്ണക്കാറ്റോടെ ഉദിച്ചിട്ടു പുല്ലു ഉണങ്ങി പൂവുതിർന്നു അതിന്റെ രൂപഭംഗി കെട്ടുപോകുന്നു. അതുപോലെ ധനവാനും തന്റെ പ്രയത്നങ്ങളിൽ വാടിപോകും.
Malayalam 1992 MBSI
സൂര്‍യ്യന്‍ ഉഷ്ണക്കാറ്റോടെ ഉദിച്ചിട്ടു പുല്ലു ഉണങ്ങി പൂവു തീര്‍ന്നു അതിന്റെ രൂപഭംഗി കെട്ടുപോകുന്നു. അതുപോലെ ധനവാനും തന്റെ പ്രയത്നങ്ങളില്‍ വാടിപോകും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എന്തെന്നാൽ സൂര്യൻ ഉദിച്ചിട്ട് കടുത്ത ചൂടുകൊണ്ട് പുല്ല് ഉണങ്ങി പൂവുതിർന്ന് അതിന്റെ രൂപഭംഗി ഇല്ലാതെ പോകുന്നു. അതുപോലെ ധനവാനും തന്റെ പ്രയത്നങ്ങളിൽ വാടിപ്പോകും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
സൂര്യന്‍ ഉഷ്ണക്കാറ്റോടെ ഉദിച്ചിട്ടു പുല്ല് ഉണങ്ങി പൂവുതിര്‍ന്ന് അതിന്‍റെ രൂപഭംഗി കെട്ടുപോകുന്നു. അതുപോലെ ധനവാനും തന്‍റെ പ്രയത്നങ്ങളില്‍ വാടിപ്പോകും.
Malayalam Bible POC-ML 2013
സൂര്യന്‍ ഉഗ്രതാപത്തോടെ ഉദിച്ചുയര്‍ന്ന്‌ പുല്ലിനെ ഉണക്കിക്കളയുന്നു. അതിന്‍െറ പൂവു കൊഴിഞ്ഞുവീഴുന്നു; സൗന്‌ദര്യം അസ്‌തമിക്കുകയുംചെയ്യുന്നു. ഇപ്രകാരം ധനികനും തന്‍െറ ഉദ്യമങ്ങള്‍ക്കിടയ്‌ക്കു മങ്ങിമറഞ്ഞു പോകും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
സൂര്യൻ അത്യുഷ്ണത്തോടെ ജ്വലിക്കുമ്പോൾ പുല്ലുണങ്ങി, പൂവുതിർന്ന് അതിന്റെ സൗന്ദര്യം നശിച്ചുപോകുന്നു. അതുപോലെതന്നെ ധനികനും തന്റെ പരിശ്രമങ്ങളിൽ നശിച്ചുപോകുന്നു.