James 1:21 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അതിനാല്‍ എല്ലാ അശുദ്ധിയും കൊടിയ ദുഷ്ടതയും ഉപേക്ഷിച്ച്, നിങ്ങളുടെ ആത്മാക്കളെ രക്ഷിക്കുവാന്‍ പര്യാപ്തമായതും ദൈവം നിങ്ങളുടെ ഉള്ളില്‍ നടുന്നതുമായ വചനത്തെ വിനയപൂര്‍വം കൈക്കൊള്ളുക.
Malayalam (ERV) WBTC Bible
അതുകൊണ്ട് നിങ്ങള്‍ ചെയ്യുന്ന എല്ലാ ദുഷ്കര്‍മ്മങ്ങളെയും ജീവിതത്തില്‍ നിന്നും അകറ്റുക. വിനീതരാകുകയും നിങ്ങളുടെ ഹൃദയത്തില്‍ പാകിയിരിക്കുന്ന ദൈവത്തിന്‍റെ പാഠങ്ങള്‍ സ്വീകരിക്കുകയും ചെയ്യുക. ഈ ഉപദേശത്തിനു നിങ്ങളുടെ ആത്മാവിനെ രക്ഷിക്കാനുള്ള കഴിവുണ്ട്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ആകയാൽ എല്ലാ അഴുക്കും ദുഷ്ടതയുടെ ആധിക്യവും വിട്ടു നിങ്ങളുടെ ആത്മാക്കളെ രക്ഷിപ്പാൻ ശക്തിയുള്ളതും ഉൾനട്ടതുമായ വചനം സൗമ്യതയോടെ കൈക്കൊൾവിൻ.
Malayalam 1992 MBSI
ആകയാല്‍ എല്ലാ അഴുക്കും ദുഷ്ടതയുടെ ആധിക്യവും വിട്ടു നിങ്ങളുടെ ആത്മാക്കളെ രക്ഷിപ്പാന്‍ ശക്തിയുള്ളതും ഉള്‍നട്ടതുമായ വചനം സൌമ്യതയോടെ കൈക്കൊള്‍വിന്‍.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ആകയാൽ എല്ലാ അഴുക്കും ദുഷ്ടതയുടെ ആധിക്യവും വിട്ട് നിങ്ങളുടെ ആത്മാക്കളെ രക്ഷിക്കുവാൻ ശക്തിയുള്ളതും ഉൾനട്ടതുമായ വചനം സൗമ്യതയോടെ കൈക്കൊൾവിൻ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ആകയാല്‍ എല്ലാ അഴുക്കും ദുഷ്ടതയുടെ ആധിക്യവും വിട്ടു നിങ്ങളുടെ ആത്മാക്കളെ രക്ഷിപ്പാന്‍ ശക്തിയുള്ളതും ഉള്‍നട്ടതുമായ വചനം സൗമ്യതയോടെ കൈക്കൊള്‍വിന്‍.
Malayalam Bible POC-ML 2013
ആകയാല്‍, എല്ലാ അശുദ്‌ധിയും വര്‍ദ്‌ധിച്ചുവരുന്നതിന്‍മയും ഉപേക്‌ഷിച്ച്‌, നിങ്ങളില്‍ പാകിയിരിക്കുന്നതും നിങ്ങളുടെ ആത്‌മാക്കളെ രക്‌ഷിക്കുവാന്‍ കഴിവുള്ളതുമായ വചനത്തെ വിനയപൂര്‍വ്വം സ്വീകരിക്കുവിന്‍.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ആകയാൽ സകല അശുദ്ധിയും തിന്മയുടെ പ്രചുരതയും ഉപേക്ഷിച്ച്, നിങ്ങളിൽ നട്ടതും നിങ്ങളുടെ ജീവൻ രക്ഷിക്കാൻ ശക്തിയുള്ളതുമായ വചനം വിനയത്തോടെ സ്വീകരിക്കുക.