James 2:10 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
നിയമങ്ങളിലൊന്നു ലംഘിക്കുന്നവന്‍ നിയമം ആസകലം ലംഘിക്കുന്നവനായിത്തീരുന്നു.
Malayalam (ERV) WBTC Bible
ദൈവത്തിന്‍റെ ന്യായപ്രമാണമെല്ലാം ഒരുവന്‍ പിന്തുടര്‍ന്നിരിക്കാം. എന്നാലാമനുഷ്യന്‍ ഒരു കല്പന പാലിക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ അവന്‍ ന്യായപ്രമാണത്തിലെ എല്ലാ കല്പനകളും ലംഘിച്ചതുപോലെ കുറ്റാരോപിതനാകും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഒരുത്തൻ ന്യായപ്രമാണം മുഴുവനും അനുസരിച്ചു നടന്നിട്ടും ഒന്നിൽ തെറ്റിയാൽ അവൻ സകലത്തിന്നും കുറ്റക്കാരനായിത്തീർന്നു.
Malayalam 1992 MBSI
ഒരുത്തന്‍ ന്യായപ്രമാണം മുഴുവനും അനുസരിച്ചു നടന്നിട്ടും ഒന്നില്‍ തെറ്റിയാല്‍ അവന്‍ സകലത്തിന്നും കുറ്റക്കാരനായിത്തീര്‍ന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എന്തെന്നാൽ ഒരുവൻ ന്യായപ്രമാണം മുഴുവനും അനുസരിച്ച് നടന്നിട്ടും ഒന്നിൽ തെറ്റിയാൽ അവൻ സകലത്തിനും കുറ്റക്കാരനായിത്തീരുന്നു;
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഒരുത്തന്‍ ന്യായപ്രമാണം മുഴുവനും അനുസരിച്ചു നടന്നിട്ടും ഒന്നില്‍ തെറ്റിയാല്‍ അവന്‍ സകലത്തിനും കുറ്റക്കാരനായിത്തീര്‍ന്നു.
Malayalam Bible POC-ML 2013
ആരെങ്കിലും നിയമം മുഴുവന്‍ അനുസരിക്കുകയും ഒന്നില്‍ മാത്രം വീഴ്‌ച വരുത്തുകയും ചെയ്‌താല്‍ അവന്‍ എല്ലാത്തിലും വീഴ്‌ചവരുത്തിയിരിക്കുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഒരാൾ ന്യായപ്രമാണകൽപ്പനകൾ, ഒന്നൊഴികെ സകലതും അനുസരിച്ചാലും അയാൾ സമ്പൂർണന്യായപ്രമാണവും ലംഘിച്ചതിനു സമമാണ്.