James 2:23 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അങ്ങനെ ‘അബ്രഹാം ദൈവത്തെ വിശ്വസിച്ചു; അതുകൊണ്ട് അദ്ദേഹത്തെ നീതിമാനായി അംഗീകരിച്ചു’ എന്ന വേദലിഖിതം സത്യമായി; അദ്ദേഹം ദൈവത്തിന്‍റെ സ്നേഹിതന്‍ എന്നു വിളിക്കപ്പെടുകയും ചെയ്തു.
Malayalam (ERV) WBTC Bible
“അബ്രാഹാം ദൈവത്തെ വിശ്വസിച്ചു. ആ വിശ്വാസം അബ്രഹാമിനെ ദൈവമുന്പാകെ നീതീകരിച്ചു.” എന്നുള്ളതു തിരുവെഴുത്തിന്‍റെ പൂര്‍ണ്ണാര്‍ത്ഥം. ഇതു കാണിക്കുന്നു. “ദൈവത്തിന്‍റെ സ്നേഹിതനെന്ന്” അബ്രാഹാമിനെ വിളിച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അബ്രാഹാം ദൈവത്തെ വിശ്വസിക്കയും അതു അവന്നു നീതിയായി കണക്കിടുകയും ചെയ്തു എന്നുള്ള തിരുവെഴുത്തു നിവൃത്തിയായി അവൻ ദൈവത്തിന്റെ സ്നേഹിതൻ എന്നു പേർ പ്രാപിച്ചു.
Malayalam 1992 MBSI
അബ്രാഹാം ദൈവത്തെ വിശ്വസിക്കയും അതു അവന്നു നീതിയായി കണക്കിടുകയും ചെയ്തു എന്നുള്ള തിരുവെഴുത്തു നിവൃത്തിയായി അവന്‍ ദൈവത്തിന്റെ സ്നേഹിതന്‍ എന്നു പേര്‍ പ്രാപിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
“അബ്രഹാം ദൈവത്തെ വിശ്വസിക്കുകയും അത് അവന് നീതിയായി കണക്കിടുകയും ചെയ്തു” എന്നുള്ള തിരുവെഴുത്ത് നിവൃത്തിയാവുകയും, അവന് ദൈവത്തിന്റെ സ്നേഹിതൻ എന്ന് പേർ ലഭിക്കുകയും ചെയ്തു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അബ്രാഹാം ദൈവത്തെ വിശ്വസിക്കയും അത് അവനു നീതിയായി കണക്കിടുകയും ചെയ്തു എന്നുള്ള തിരുവെഴുത്തു നിവൃത്തിയായി അവന്‍ ദൈവത്തിന്റെ സ്നേഹിതന്‍ എന്നു പേര്‍ പ്രാപിച്ചു.
Malayalam Bible POC-ML 2013
അബ്രാഹം ദൈവത്തില്‍ വിശ്വസിച്ചു. അത് അവനു നീതിയായി പരിഗണിക്കപ്പെട്ടു എന്നതിരുവെഴുത്തു നിറവേറി. അവന്‍ ദൈവത്തിന്‍െറ സ്‌നേഹിതന്‍ എന്നു വിളിക്കപ്പെടുകയുംചെയ്‌തു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“അബ്രാഹാം ദൈവത്തിൽ വിശ്വസിച്ചു, അതുനിമിത്തം ദൈവം അദ്ദേഹത്തെ നീതിമാനായി കണക്കാക്കി” എന്നുള്ള തിരുവെഴുത്ത് ഇങ്ങനെ നിറവേറുകയും അദ്ദേഹം ദൈവത്തിന്റെ സ്നേഹിതൻ എന്നു വിളിക്കപ്പെടുകയും ചെയ്തു.