James 2:25 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
റാഹാബ് എന്ന വേശ്യയും അംഗീകരിക്കപ്പെട്ടത് പ്രവൃത്തികളില്‍ കൂടിയാണ്. അവള്‍ ഇസ്രായേല്യചാരന്മാരെ സ്വീകരിക്കുകയും മറ്റൊരു വഴിയിലൂടെ അവരെ പുറത്തേക്കു പറഞ്ഞയയ്‍ക്കുകയും ചെയ്തു.
Malayalam (ERV) WBTC Bible
വേശ്യയായിരുന്ന രാഹാബാണ് മറ്റൊരുദാഹരണം. അവളുടെ പ്രവൃത്തി അവളെ ദൈവസമക്ഷം നീതീകരിച്ചു. ദൈവജനത്തിനായി അവള്‍ ചാരന്മാരെ സഹായിച്ചു. അവള്‍ അവരെ അവളുടെ വീട്ടിലേക്കു സ്വാഗതം ചെയ്യുകയും മറ്റൊരു വഴിയെ രക്ഷപെടാന്‍ അവരെ സഹായിക്കുകയും ചെയ്തു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവ്വണ്ണം രാഹാബ് എന്ന വേശ്യയും ദൂതരെ കൈക്കൊൾകയും വേറൊരു വഴിയായി പറഞ്ഞയക്കയും ചെയ്തതിൽ പ്രവൃത്തികളാൽ അല്ലയോ നീതീകരിക്കപ്പെട്ടതു?
Malayalam 1992 MBSI
അവ്വണ്ണം രാഹാബ് എന്ന വേശ്യയും ദൂതരെ കൈക്കൊള്‍കയും വേറൊരു വഴിയായി പറഞ്ഞയക്കയും ചെയ്തതില്‍ പ്രവൃത്തികളാല്‍ അല്ലയോ നീതീകരിക്കപ്പെട്ടതു?
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അതുപോലെ രാഹാബ് എന്ന വേശ്യയും ദൂതരെ കൈക്കൊള്ളുകയും വേറൊരു വഴിയായി പറഞ്ഞയയ്ക്കുകയും ചെയ്തതിൽ പ്രവൃത്തികളാൽ അല്ലയോ നീതീകരിക്കപ്പെട്ടത്?
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവ്വണ്ണം രാഹാബ് എന്ന വേശ്യയും ദൂതരെ കൈക്കൊള്‍കയും വേറൊരു വഴിയായി പറഞ്ഞയയ്ക്കയും ചെയ്തതില്‍ പ്രവൃത്തികളാല്‍ അല്ലയോ നീതീകരിക്കപ്പെട്ടത്?
Malayalam Bible POC-ML 2013
റാഹാബ്‌ എന്ന വേശ്യ, ദൗത്യവാഹകരെ സ്വീകരിക്കുകയും അവരെ മറ്റൊരു വഴിക്ക്‌ പുറത്തയയ്‌ക്കുകയുംചെയ്‌ത പ്രവൃത്തികള്‍ മൂലമല്ലേ നീതീകരിക്കപ്പെട്ടത്‌?
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അതുപോലെ രാഹാബ് എന്ന ഗണികയും ആ ചാരന്മാരെ സ്വീകരിക്കുകയും അവരെ വേറൊരു വഴിക്കു പറഞ്ഞയയ്ക്കുകയും ചെയ്തപ്പോൾ പ്രവൃത്തികളാലല്ലേ നീതീകരിക്കപ്പെട്ടത്?