James 3:13 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
നിങ്ങളില്‍ ജ്ഞാനവും വിവേകവും ഉള്ളവന്‍ ആരാണ്? ജ്ഞാനത്തിന്‍റെ ലക്ഷണം വിനയമാണ്. വിനയത്തോടുകൂടി ചെയ്യുന്ന പ്രവൃത്തികളാല്‍ അവന്‍ തന്‍റെ ഉത്തമജീവിതത്തില്‍ അതു കാണിക്കട്ടെ.
Malayalam (ERV) WBTC Bible
വിവേകിയും ധാരണാസന്പന്നനുമായ ഒരുവനെങ്കിലും യഥാര്‍ത്ഥത്തില്‍ നിങ്ങളിലുണ്ടോ? ഉണ്ടെങ്കില്‍ നേരായി ജീവിച്ച് തന്‍റെ വിവേകം അവന്‍ കാണിക്കണം. അവന്‍ നല്ല കാര്യങ്ങള്‍ വിനീതമായി ചെയ്യണം. വിവേകി സ്വയം പുകഴ്ത്തുകയില്ല.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നിങ്ങളിൽ ജ്ഞാനിയും വിവേകിയുമായവൻ ആർ? അവൻ ജ്ഞാനലക്ഷണമായ സൗമ്യതയോടെ നല്ലനടപ്പിൽ തന്റെ പ്രവൃത്തികളെ കാണിക്കട്ടെ.
Malayalam 1992 MBSI
നിങ്ങളില്‍ ജ്ഞാനിയും വിവേകിയുമായവന്‍ ആര്‍? അവന്‍ ജ്ഞാനലക്ഷണമായ സൌമ്യതയോടെ നല്ലനടപ്പില്‍ തന്റെ പ്രവൃത്തികളെ കാണിക്കട്ടെ.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
നിങ്ങളിൽ ജ്ഞാനിയും വിവേകിയുമായവൻ ആർ? അവൻ ജ്ഞാനലക്ഷണമായ സൗമ്യതയോടെ, ഉത്തമസ്വഭാവത്താൽ തന്റെ പ്രവൃത്തികളെ കാണിക്കട്ടെ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നിങ്ങളില്‍ ജ്ഞാനിയും വിവേകിയുമായവന്‍ ആര്‍? അവന്‍ ജ്ഞാനലക്ഷണമായ സൗമ്യതയോടെ നല്ല നടപ്പില്‍ തന്‍റെ പ്രവൃത്തികളെ കാണിക്കട്ടെ.
Malayalam Bible POC-ML 2013
നിങ്ങളില്‍ ജ്‌ഞാനിയും വിവേകിയുമായവന്‍ ആരാണ്‌? അവന്‍ നല്ല പെരുമാറ്റം വഴി വിവേകജന്യമായ വിനയത്തോടെ തന്‍െറ പ്രവൃത്തികളെ മറ്റുള്ളവര്‍ക്കു കാണിച്ചുകൊടുക്കട്ടെ.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
നിങ്ങളിൽ ജ്ഞാനവും വിവേകവും ഉള്ളവർ ഉണ്ടോ? എങ്കിൽ അയാൾ ജ്ഞാനത്തിന്റെ ലക്ഷണമായ വിനയത്തോടെ സൽപ്രവൃത്തികളാൽ സമ്പുഷ്ടമായ നല്ല ജീവിതംകൊണ്ട് ആ ജ്ഞാനത്തെ വെളിപ്പെടുത്തട്ടെ.