James 5:20 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
പാപിയെ അവന്‍റെ വഴിയില്‍നിന്നു തിരിക്കുന്നവന്‍, അവന്‍റെ ആത്മാവിനെ മരണത്തില്‍നിന്നു രക്ഷിക്കുകയും അവന്‍റെ അസംഖ്യമായ പാപങ്ങള്‍ മറയ്‍ക്കുകയും ചെയ്യുന്നു എന്നുള്ളത് ഓര്‍ത്തുകൊള്ളുക.
Malayalam (ERV) WBTC Bible
ഇതോര്‍ക്കുക, ഒരുവന്‍ തെറ്റായ വഴിയില്‍ നിന്നും ഒരു പാപിയെ തിരികെ കൊണ്ടുവരുന്പോള്‍ ആ പാപിയുടെ ആത്മാവിനെ മരണത്തില്‍ നിന്നു രക്ഷിക്കും. ഇങ്ങനെ ചെയ്യുന്പോള്‍ നിരവധിയായ പാപങ്ങള്‍ ക്ഷമിക്കപ്പെടും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
പാപിയെ നേർവ്വഴിക്കു ആക്കുന്നവൻ അവന്റെ പ്രാണനെ മരണത്തിൽനിന്നു രക്ഷിക്കയും പാപങ്ങളുടെ ബഹുത്വം മറെക്കയും ചെയ്യും എന്നു അവൻ അറിഞ്ഞുകൊള്ളട്ടെ.
Malayalam 1992 MBSI
പാപിയെ നേര്‍വ്വഴിക്കു ആക്കുന്നവന്‍ അവന്റെ പ്രാണനെ മരണത്തില്‍നിന്നു രക്ഷിക്കയും പാപങ്ങളുടെ ബഹുത്വം മറെക്കയും ചെയ്യും എന്നു അവന്‍ അറിഞ്ഞുകൊള്ളട്ടെ.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
പാപിയെ നേർവഴിയ്ക്ക് ആക്കുന്നവൻ അവന്റെ പ്രാണനെ മരണത്തിൽനിന്ന് രക്ഷിയ്ക്കുകയും, അവന്റെ പാപങ്ങളുടെ ബഹുത്വത്തെ മറയ്ക്കുകയും ചെയ്യും എന്ന് അവൻ അറിഞ്ഞുകൊള്ളട്ടെ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
പാപിയെ നേര്‍വഴിക്ക് ആക്കുന്നവന്‍ അവന്‍റെ പ്രാണനെ മരണത്തില്‍നിന്നു രക്ഷിക്കയും പാപങ്ങളുടെ ബഹുത്വം മറയ്ക്കയും ചെയ്യും എന്ന് അവന്‍ അറിഞ്ഞുകൊള്ളട്ടെ.
Malayalam Bible POC-ML 2013
പാപിയെ തെ റ്റായ മാര്‍ഗത്തില്‍ നിന്നു പിന്തിരിക്കുന്നവന്‍, തന്‍െറ ആത്‌മാവിനെ മരണത്തില്‍നിന്നു രക്‌ഷിക്കുകയും തന്‍െറ നിരവധിയായ പാപങ്ങള്‍ തുടച്ചുമാറ്റുകയും ചെയ്യുന്നുവെന്നു നിങ്ങള്‍ അറിഞ്ഞുകൊള്ളുവിന്‍.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഇതറിയുക: പാപിയെ തെറ്റിൽനിന്നു പിന്തിരിപ്പിക്കുന്ന ആൾ അയാളെ മരണത്തിൽനിന്നു രക്ഷിക്കും; അയാളുടെ അസംഖ്യമായ പാപങ്ങൾ മറയ്ക്കപ്പെടുകയും ചെയ്യും.