James 5:7 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
സഹോദരരേ, കര്‍ത്താവിന്‍റെ ആഗമനംവരെ ക്ഷമയോടെ ഇരിക്കുക. ഭൂമിയില്‍നിന്നു മെച്ചപ്പെട്ട ഫലം കിട്ടുന്നതിനു കര്‍ഷകന്‍ മുന്‍മഴയ്‍ക്കായും പിന്‍മഴയ്‍ക്കായും ക്ഷമാപൂര്‍വം കാത്തിരിക്കുന്നുവല്ലോ.
Malayalam (ERV) WBTC Bible
പ്രിയ സഹോദരരേ, കര്‍ത്താവ് വരുന്ന സമയം വരെ ക്ഷമയോടിരിക്കുക. കൃഷിക്കാരന്‍ തന്‍റെ വിലപിടിച്ച വിളമണ്ണില്‍ നിന്നും കിളിര്‍ത്തുവരുന്നതിനും അതിന് ആദ്യത്തെയും അവസാനത്തെയും മഴ ലഭിക്കുന്നതിനുമായി ക്ഷമാപൂര്‍വ്വം കാത്തിരിക്കുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എന്നാൽ സഹോദരന്മാരേ, കർത്താവിന്റെ പ്രത്യക്ഷതവരെ ദീർഘക്ഷമയോടിരിപ്പിൻ; കൃഷിക്കാരൻ ഭൂമിയുടെ വിലയേറിയ ഫലത്തിന്നു കാത്തുകൊണ്ടു മുന്മഴയും പിന്മഴയും അതിന്നു കിട്ടുവോളം ദീർഘക്ഷമയോടിരിക്കുന്നുവല്ലോ.
Malayalam 1992 MBSI
എന്നാല്‍ സഹോദരന്മാരേ, കര്‍ത്താവിന്റെ പ്രത്യക്ഷതവരെ ദീര്‍ഘക്ഷമയോടിരിപ്പിന്‍; കൃഷിക്കാരന്‍ ഭൂമിയുടെ വിലയേറിയ ഫലത്തിന്നു കാത്തുകൊണ്ടു മുന്മഴയും പിന്മഴയും അതിന്നു കിട്ടുവോളം ദീര്‍ഘക്ഷമയോടിരിക്കുന്നുവല്ലോ.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അതുകൊണ്ട് സഹോദരന്മാരേ, കർത്താവിന്റെ പ്രത്യക്ഷത വരെ ക്ഷമയോടെ കാത്തിരിക്കുവിൻ; കൃഷിക്കാരൻ ഭൂമിയുടെ വിലയേറിയ ഫലത്തിന് കാത്തുകൊണ്ട് മുന്മഴയും പിന്മഴയും അതിന് കിട്ടുവോളം ക്ഷമയോടെ കാത്തിരിക്കുന്നുവല്ലോ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എന്നാല്‍ സഹോദരന്മാരേ, കര്‍ത്താവിന്‍റെ പ്രത്യക്ഷതവരെ ദീര്‍ഘക്ഷമയോടിരിപ്പിന്‍; കൃഷിക്കാരന്‍ ഭൂമിയുടെ വിലയേറിയ ഫലത്തിനു കാത്തുകൊണ്ടു മുന്മഴയും പിന്മഴയും അതിനു കിട്ടുവോളം ദീര്‍ഘക്ഷമയോടിരിക്കുന്നുവല്ലോ.
Malayalam Bible POC-ML 2013
സഹോദരരേ, കര്‍ത്താവിന്‍െറ ആഗമനംവരെ ക്‌ഷമയോടെ കാത്തിരിക്കുവിന്‍. ഭൂമിയില്‍നിന്നു നല്ല ഫലങ്ങള്‍ ലഭിക്കുന്നതിനുവേണ്ടി കൃഷിക്കാരന്‍ ആദ്യത്തെ മഴയും അവസാനത്തെ മഴയും ക്‌ഷമയോടെ പ്രതീക്‌ഷിച്ചിരിക്കുന്നതുപോലെ
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
സഹോദരങ്ങളേ, കർത്താവിന്റെ പുനരാഗമനംവരെ ദീർഘക്ഷമയോടെ ഇരിക്കുക. ഭൂമി നൽകുന്ന മെച്ചമായ വിളവിനായി മുൻമഴയും പിൻമഴയും പ്രതീക്ഷിച്ചുകൊണ്ട് എത്ര ക്ഷമയോടെയാണ് ഒരു കർഷകൻ കാത്തിരിക്കുന്നത്!