Jeremiah 10:15 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവര്‍ നിര്‍മിച്ച വിഗ്രഹങ്ങള്‍ വ്യാജമാണ്; അവയില്‍ ജീവശ്വാസമില്ല. അവ വിലയില്ലാത്തതും അര്‍ഥശൂന്യവുമാണ്; ശിക്ഷാസമയത്ത് അവയെല്ലാം നശിക്കും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവ മായയും വ്യർത്ഥ പ്രവൃർത്തിയും തന്നേ; സന്ദർശനകാലത്തു അവ നശിച്ചുപോകും.
Malayalam 1992 MBSI
എന്റെ പ്രിയെക്കു എന്റെ ആലയത്തില്‍ എന്തു കാര്യം? അവള്‍ പലരോടുംകൂടെ ദുഷ്കര്‍മ്മം ചെയ്തുവല്ലോ; വിശുദ്ധമാംസം നിന്നെ വിട്ടുപോയിരിക്കുന്നു; ദോഷം ചെയ്യുമ്പോള്‍ നീ ഉല്ലസിക്കുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവ മായയും വ്യർത്ഥ പ്രവൃത്തിയും തന്നെ; ശിക്ഷയുടെ കാലത്ത് അവ നശിച്ചുപോകും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവ മായയും വ്യര്‍ഥപ്രവൃത്തിയും തന്നെ; സന്ദര്‍ശനകാലത്ത് അവ നശിച്ചുപോകും.
Malayalam Bible POC-ML 2013
അവ വിലകെട്ടതും അര്‍ഥശൂന്യവുമത്ര. ശിക്‌ഷാദിനത്തില്‍ അവനശിക്കും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അവ മിഥ്യയും അപഹാസപാത്രവുമാണ്; അവരുടെ ന്യായവിധി വരുമ്പോൾ അവ നശിച്ചുപോകും.