Jeremiah 10:22 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഇതാ, ഒരു ആരവം അടുത്തു കേള്‍ക്കുന്നു; വടക്കുദേശത്തുനിന്നു വരുന്ന ഇരമ്പല്‍ യെഹൂദാനഗരങ്ങള്‍ നശിപ്പിച്ച് അവയെ കുറുനരികളുടെ താവളമാക്കും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
കേട്ടോ, ഒരു ശ്രുതി: ഇതാ, യെഹൂദപട്ടണങ്ങളെ ശൂന്യവും കുറുക്കന്മാരുടെ പാർപ്പിടവും ആക്കേണ്ടതിന്നു അതു വടക്കുനിന്നു ഒരു മഹാകോലാഹലവുമായി വരുന്നു.
Malayalam 1992 MBSI
ഞാന്‍ അവരെ സന്ദര്‍ശിക്കും; യൌവനക്കാര്‍ വാള്‍കൊണ്ടു മരിക്കും; അവരുടെ പുത്രന്മാരും പുത്രിമാരും ക്ഷാമംകൊണ്ടു മരിക്കും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
കേട്ടോ, ഒരു ശ്രുതി: “ഇതാ, യെഹൂദപട്ടണങ്ങൾ ശൂന്യവും കുറുക്കന്മാരുടെ പാർപ്പിടവും ആക്കേണ്ടതിന് അത് വടക്കുനിന്ന് ഒരു മഹാകോലാഹലവുമായി വരുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
കേട്ടോ, ഒരു ശ്രുതി: ഇതാ, യെഹൂദാപട്ടണങ്ങളെ ശൂന്യവും കുറുക്കന്മാരുടെ പാര്‍പ്പിടവും ആക്കേണ്ടതിന് അതു വടക്കുനിന്ന് ഒരു മഹാകോലാഹലവുമായി വരുന്നു.
Malayalam Bible POC-ML 2013
ഇതാ, ഒരു ആരവം, അത്‌ അടുത്തുവരുന്നു. വടക്കുനിന്നു വലിയ ഇരമ്പല്‍.യൂദാപ്പട്ടണങ്ങളെ അത്‌ വിജനമാക്കി കുറുക്കന്‍െറ താവളമാക്കും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഇതാ, ഒരു വാർത്ത വരുന്നു— വടക്കേദേശത്തുനിന്നുള്ള ഒരു വലിയ കോലാഹലംതന്നെ! അത് യെഹൂദാപട്ടണങ്ങളെ ശൂന്യവും കുറുനരികൾ വിഹരിക്കുന്ന ഇടവുമാക്കും.