Jeremiah 10:23 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
സര്‍വേശ്വരാ, മനുഷ്യന്‍റെ വഴികള്‍ അവന്‍റെ നിയന്ത്രണത്തില്‍ അല്ലെന്നും അവന്‍റെ കാലടികള്‍ നിയന്ത്രിക്കുന്നത് അവനല്ലെന്നും ഞാന്‍ അറിയുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യഹോവേ, മനുഷ്യന്നു തന്റെ വഴിയും നടക്കുന്നവന്നു തന്റെ കാലടികളെ നേരെ ആക്കുന്നതും സ്വാധീനമല്ല എന്നു ഞാൻ അറിയുന്നു.
Malayalam 1992 MBSI
ഞാന്‍ അനാഥോത്തുകാരെ സന്ദര്‍ശിക്കുന്ന കാലത്തു അവര്‍ക്കും അനര്‍ത്ഥം വരുത്തുന്നതുകൊണ്ടു അവരില്‍ ഒരു ശേഷിപ്പും ഉണ്ടാകയില്ല എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
യഹോവേ, മനുഷ്യനു തന്റെ വഴിയും നടക്കുന്നവനു തന്റെ കാലടികൾ നിയന്ത്രിക്കുവാനും സാദ്ധ്യമല്ല എന്ന് ഞാൻ അറിയുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
യഹോവേ, മനുഷ്യനു തന്റെ വഴിയും നടക്കുന്നവനു തന്‍റെ കാലടികളെ നേരേ ആക്കുന്നതും സ്വാധീനമല്ല എന്നു ഞാന്‍ അറിയുന്നു.
Malayalam Bible POC-ML 2013
കര്‍ത്താവേ, മനുഷ്യന്‍െറ മാര്‍ഗങ്ങള്‍ അവന്‍െറ നിയന്ത്രണത്തിലല്ലെന്നും നടക്കുന്നവനു തന്‍െറ ചുവടുകള്‍ സ്വാധീനമല്ലെന്നും എനിക്കറിയാം.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
യഹോവേ, മനുഷ്യരുടെ ജീവൻ അവരുടെ സ്വന്തമല്ല; സ്വയം തന്റെ കാലടികളെ നിയന്ത്രിക്കാൻ അവരാൽ അസാധ്യവും എന്നു ഞാൻ അറിയുന്നു.