Jeremiah 10:24 — Compare Translations
6 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
സര്‍വേശ്വരാ, നീതിപൂര്‍വം എന്നെ തിരുത്തണമേ. ഞാന്‍ നശിച്ചുപോകുംവിധം അതു കോപത്തോടെ ആയിരിക്കരുതേ.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യഹോവേ, ഞാൻ ഇല്ലാതെയായ്പോകാതിരിക്കേണ്ടതിന്നു നീ എന്നെ കോപത്തോടെയല്ല ന്യായത്തോടെയത്രേ ശിക്ഷിക്കേണമേ.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
യഹോവേ, ഞാൻ ഇല്ലാതെയായിപ്പോകാതിരിക്കേണ്ടതിന് അവിടുന്ന് എന്നെ കോപത്തോടെയല്ല ന്യായത്തോടെ ശിക്ഷിക്കണമേ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
യഹോവേ, ഞാന്‍ ഇല്ലാതെയായിപ്പോകാതിരിക്കേണ്ടതിനു നീ എന്നെ കോപത്തോടെയല്ല ന്യായത്തോടെയത്രേ ശിക്ഷിക്കേണമേ.
Malayalam Bible POC-ML 2013
കര്‍ത്താവേ, നീതിപൂര്‍വം എന്നെതിരുത്തണമേ. എന്നാല്‍ കോപത്തോടെ അരുതേ. അല്ലെങ്കില്‍ ഞാന്‍ ഇല്ലാതായിപ്പോകും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
യഹോവേ, അങ്ങയുടെ ക്രോധത്തിലല്ല, ന്യായമായ അളവിൽമാത്രം എന്നെ ശിക്ഷിക്കണമേ, അല്ലായെങ്കിൽ ഞാൻ ശൂന്യമായിത്തീരും.