Jeremiah 10:3 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ജനതകളാണ് അതു കണ്ടു പരിഭ്രാന്തരാകുന്നത്. ജനതകളുടെ മതാചാരങ്ങള്‍ വ്യര്‍ഥമാണ്. ഒരാള്‍ വനത്തിലെ മരം മുറിച്ചെടുക്കുന്നു; അതില്‍ ശില്പി ഉളികൊണ്ടു പണിയുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ജാതികളുടെ ചട്ടങ്ങൾ മിത്ഥ്യാമൂർത്തിയെ സംബന്ധിക്കുന്നു; അതു ഒരുവൻ കാട്ടിൽനിന്നു വെട്ടിക്കൊണ്ടുവന്ന മരവും ആശാരി വാച്ചികൊണ്ടു ചെയ്ത പണിയും അത്രേ.
Malayalam 1992 MBSI
നീ അവരോടു പറയേണ്ടതു എന്തെന്നാല്‍യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു. ഈ നിയമത്തിന്‍ വചനങ്ങളെ കേട്ടനുസരിക്കാത്ത മനുഷ്യന്‍ ശപിക്കപ്പെട്ടവന്‍.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ജനതകളുടെ ചട്ടങ്ങൾ മിഥ്യാമൂർത്തിയെ സംബന്ധിച്ചാകുന്നു; അത് ഒരുവൻ കാട്ടിൽനിന്നു വെട്ടിക്കൊണ്ടുവന്ന മരവും, ആശാരി ഉളികൊണ്ടു ചെയ്ത പണിയും അത്രേ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ജാതികളുടെ ചട്ടങ്ങള്‍ മിഥ്യാമൂര്‍ത്തിയെ സംബന്ധിക്കുന്നു; അത് ഒരുവന്‍ കാട്ടിൽനിന്നു വെട്ടിക്കൊണ്ടുവന്ന മരവും ആശാരി വാച്ചികൊണ്ടു ചെയ്ത പണിയും അത്രേ.
Malayalam Bible POC-ML 2013
ജനതകളുടെ വിഗ്രഹങ്ങള്‍ വ്യര്‍ഥമാണ്. വനത്തില്‍നിന്നു വെട്ടിയെടുക്കുന്ന മരത്തില്‍ ശില്‍പി തന്‍െറ ഉളി പ്രയോഗിക്കുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ജനതകളുടെ ആചാരങ്ങൾ അർഥശൂന്യമാണ്; അവർ കാട്ടിൽനിന്ന് ഒരു മരം വെട്ടുന്നു, ആശാരി തന്റെ ഉളികൊണ്ട് അതിനു രൂപംവരുത്തുന്നു.