Jeremiah 10:5 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
വെള്ളരിത്തോട്ടത്തില്‍ വയ്‍ക്കുന്ന കോലങ്ങള്‍പോലെയാണ് അവരുടെ വിഗ്രഹങ്ങള്‍; അവ സംസാരിക്കുന്നില്ല; തനിയെ നടക്കാന്‍ കഴിവില്ലാത്തതിനാല്‍ ആരെങ്കിലും അവയെ ചുമക്കണം; നിങ്ങള്‍ അവയെ ഭയപ്പെടരുത്; നന്മയോ, തിന്മയോ ചെയ്യാന്‍ അവയ്‍ക്കു കഴിവില്ലല്ലോ.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവ വെള്ളരിത്തോട്ടത്തിലെ തൂണുപോലെയാകുന്നു; അവ സംസാരിക്കുന്നില്ല; അവെക്കു നടപ്പാൻ വഹിയായ്കകൊണ്ടു അവയെ ചുമന്നുകൊണ്ടു പോകേണം; അവയെ ഭയപ്പെടരുതു; ഒരു ദോഷവും ചെയ്‌വാൻ അവെക്കു കഴികയില്ല; ഗുണം ചെയ്‌വാനും അവെക്കു പ്രാപ്തിയില്ല.
Malayalam 1992 MBSI
ഇന്നുള്ളതുപോലെ ഞാന്‍ നിങ്ങളുടെ പിതാക്കന്മാര്‍ക്കും പാലും തേനും ഒഴുകുന്ന ദേശം കൊടുക്കും എന്നിങ്ങനെ ഞാന്‍ അവരോടു ചെയ്ത സത്യം നിവര്‍ത്തിക്കേണ്ടതിന്നു തന്നേ. അതിന്നു ഞാന്‍ ആമേന്‍, യഹോവേ, എന്നു ഉത്തരം പറഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവ വെള്ളരിത്തോട്ടത്തിലെ നോക്കുകുത്തിപോലെയാകുന്നു; അവ സംസാരിക്കുന്നില്ല; അവയ്ക്കു നടക്കുവാൻ കഴിവില്ലാത്തതുകൊണ്ട് അവയെ ചുമന്നുകൊണ്ടു പോകണം; അവയെ ഭയപ്പെടരുത്; ഒരു ദോഷവും ചെയ്യുവാൻ അവയ്ക്കു കഴിയുകയില്ല; ഗുണം ചെയ്യുവാനും അവയ്ക്കു പ്രാപ്തിയില്ല”.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവ വെള്ളരിത്തോട്ടത്തിലെ തൂണുപോലെയാകുന്നു; അവ സംസാരിക്കുന്നില്ല; അവയ്ക്കു നടപ്പാന്‍ വയ്യായ്കകൊണ്ട് അവയെ ചുമന്നുകൊണ്ടു പോകേണം; അവയെ ഭയപ്പെടരുത്; ഒരു ദോഷവും ചെയ്‍വാന്‍ അവയ്ക്കു കഴികയില്ല; ഗുണം ചെയ്‍വാനും അവയ്ക്കു പ്രാപ്തിയില്ല.
Malayalam Bible POC-ML 2013
അവരുടെ വിഗ്രഹങ്ങള്‍ വെള്ളരിത്തോട്ടത്തിലെ കോലം പോലെയാണ്‌. അവയ്‌ക്കു സംസാരശേഷിയില്ല. അവയ്‌ക്കു തനിയേ നടക്കാനാവില്ല; ആരെങ്കിലും ചുമന്നുകൊണ്ടു നടക്കണം. നിങ്ങള്‍ അവയെ ഭയപ്പെടേണ്ടാ. അവയ്‌ക്കു തിന്‍മയോ നന്‍മയോ പ്രവര്‍ത്തിക്കാന്‍ ശക്‌തിയില്ല.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
വെള്ളരിത്തോട്ടത്തിലെ നോക്കുകുത്തിപോലെ അവ നിൽക്കുന്നു, അവരുടെ വിഗ്രഹങ്ങൾക്കു സംസാരിക്കാൻ കഴിയുകയില്ല; അവയ്ക്കു നടക്കാൻ കഴിവില്ലാത്തതിനാൽ ആരെങ്കിലും അവയെ ചുമന്നുകൊണ്ടുപോകണം. അവയെ ഭയപ്പെടരുത്; അവയ്ക്ക് ഒരു ദോഷവും ചെയ്യാൻ കഴിയുകയില്ല, നന്മ ചെയ്യാനും അവയ്ക്കു ശക്തിയില്ല.”