Jeremiah 10:9 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
തര്‍ശ്ശീശില്‍നിന്നു കൊണ്ടുവന്ന വെള്ളിത്തകിടുകളും ഊഫാസില്‍നിന്നു കൊണ്ടുവന്ന സ്വര്‍ണവുംകൊണ്ട് ശില്പിയും സ്വര്‍ണപ്പണിക്കാരും അവ പണിയുന്നു. നീലയും ധൂമ്രവുമായ വസ്ത്രങ്ങള്‍ അവയെ അണിയിക്കുന്നു. അവയെല്ലാം വിദഗ്ധപണിക്കാരുടെ ജോലിയാണ്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
തർശീശിൽനിന്നു കൊണ്ടുവന്ന വെള്ളിയും ഊഫാസിൽനിന്നുള്ള പൊന്നും അടിച്ചുപരത്തുന്നു; അതു കൗശലപ്പണിക്കാരന്റെയും തട്ടാന്റെയും കൈപ്പണി തന്നേ; നീലവും രക്താംബരവും അവയുടെ ഉടുപ്പു; അവയൊക്കെയും കൗശലപ്പണിക്കാരുടെ പണി അത്രേ.
Malayalam 1992 MBSI
യഹോവ പിന്നെയും എന്നോടു അരുളിച്ചെയ്തതുയെഹൂദാപുരുഷന്മാരുടെ ഇടയിലും യെരൂശലേംനിവാസികളുടെ ഇടയിലും ഒരു കൂട്ടുകെട്ടു കണ്ടിരിക്കുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
തർശീശിൽനിന്ന് അടിച്ചുപരത്തിയ വെള്ളിയും ഊഫാസിൽനിന്ന് പൊന്നും കൊണ്ടുവരുന്നു; അത് കൗശലപ്പണിക്കാരന്റെയും തട്ടാന്റെയും കൈപ്പണി തന്നെ; നീലയും രക്താംബരവും അവയുടെ ഉടുപ്പ്; അവയെല്ലാം കൗശലപ്പണിക്കാരുടെ പണിതന്നെ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
തര്‍ശ്ശീശിൽനിന്നു കൊണ്ടുവന്ന വെള്ളിയും ഊഫാസിൽനിന്നുള്ള പൊന്നും അടിച്ചുപരത്തുന്നു; അതു കൗശലപ്പണിക്കാരന്റെയും തട്ടാന്റെയും കൈപ്പണി തന്നെ; നീലവും രക്താംബരവും അവയുടെ ഉടുപ്പ്; അവയൊക്കെയും കൗശലപ്പണിക്കാരുടെ പണി അത്രേ.
Malayalam Bible POC-ML 2013
വെള്ളിത്തകിടുകള്‍ താര്‍ഷീഷില്‍നിന്നും സ്വര്‍ണം ഊഫാസില്‍നിന്നും കൊണ്ടുവരുന്നു. ശില്‍പിയും സ്വര്‍ണപ്പണിക്കാരനും അവ പണിത് ഒരുക്കുന്നു. നീലയും ധൂമ്രവുമായ അങ്കി അവയെ അണിയിക്കുന്നു. ഇവയെല്ലാം വിദഗ്‌ധന്‍െറ ശില്‍പങ്ങള്‍ മാത്രമാണ്.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
തർശീശിൽനിന്ന് അടിച്ചുപരത്തിയ വെള്ളിയും ഊഫാസിൽനിന്നു തങ്കവും കൊണ്ടുവരുന്നു. ആശാരിയും സ്വർണപ്പണിക്കാരും നിർമിച്ചതിനെ നീലവസ്ത്രവും ഊതവർണവസ്ത്രവും ധരിപ്പിക്കുന്നു— ഇതെല്ലാം വിദഗ്ദ്ധ ശില്പികളുടെ നിർമാണംതന്നെ.