Jeremiah 11:15 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ദുഷ്കൃത്യങ്ങള്‍ ചെയ്ത എന്‍റെ പ്രിയയ്‍ക്ക് എന്‍റെ ആലയത്തില്‍ ഇനി എന്തവകാശമാണുള്ളത്? നേര്‍ച്ചകള്‍ക്കോ യാഗമാംസത്തിനോ നിങ്ങള്‍ക്കു സംഭവിക്കാന്‍ പോകുന്ന ദുരന്തത്തില്‍നിന്നു നിങ്ങളെ രക്ഷിക്കാന്‍ കഴിയുമോ? അപ്പോള്‍ നിങ്ങള്‍ക്ക് ആഹ്ലാദിക്കാനാവുമോ?
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എന്റെ പ്രിയെക്കു എന്റെ ആലയത്തിൽ എന്തു കാര്യം? അവൾ പലരോടുംകൂടെ ദുഷ്കർമ്മം ചെയ്തുവല്ലോ; വിശുദ്ധമാംസം നിന്നെ വിട്ടുപോയിരിക്കുന്നു; ദോഷം ചെയ്യുമ്പോൾ നീ ഉല്ലസിക്കുന്നു.
Malayalam 1992 MBSI
അവരെ പറിച്ചുകളഞ്ഞ ശേഷം ഞാന്‍ വീണ്ടും അവരോടു കരുണ കാണിച്ചു ഔരോരുത്തനെ അവനവന്റെ അവകാശത്തിലേക്കും ദേശത്തിലേക്കും തിരിച്ചുവരുത്തും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എന്റെ പ്രിയയ്ക്ക് എന്റെ ആലയത്തിൽ എന്തു കാര്യം? അവൾ പലരോടുംകൂടി ദുഷ്കർമ്മം ചെയ്തുവല്ലോ; വിശുദ്ധമാംസം നിന്നെ വിട്ടുപോയിരിക്കുന്നു; ദോഷം ചെയ്യുമ്പോൾ നീ ഉല്ലസിക്കുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എന്‍റെ പ്രിയയ്ക്കു എന്‍റെ ആലയത്തിൽ എന്തു കാര്യം? അവള്‍ പലരോടും കൂടെ ദുഷ്കര്‍മം ചെയ്തുവല്ലോ; വിശുദ്ധമാംസം നിന്നെ വിട്ടുപോയിരിക്കുന്നു; ദോഷം ചെയ്യുമ്പോള്‍ നീ ഉല്ലസിക്കുന്നു.
Malayalam Bible POC-ML 2013
ദുഷ്‌കൃത്യങ്ങള്‍ ചെയ്‌തിരിക്കേ, എന്‍െറ പ്രയസിക്ക്‌ എന്‍െറ ഭവനത്തില്‍ എന്തവകാശമാണുള്ളത്‌? നേര്‍ച്ചകള്‍ക്കോ ബലിമാംസത്തിനോ നിന്‍െറ നാശത്തെ അകറ്റാനാവുമോ? നിനക്ക്‌ ഇനി ആഹ്ലാദിക്കാനാവുമോ? തഴച്ചുവളര്‍ന്നു ഫലങ്ങള്‍ നിറഞ്ഞമനോഹരമായ ഒലിവുമരം എന്നാണ്‌ കര്‍ത്താവു നിന്നെ വിളിച്ചിരുന്നത്‌.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“പലരോടുംചേർന്ന് നിരവധി ദുഷ്കർമങ്ങൾ ചെയ്യുന്നവളായ എന്റെ കാന്തയ്ക്ക് എന്റെ ആലയത്തിൽ എന്തുകാര്യമാണുള്ളത്? വിശുദ്ധമാംസത്തിനു നിന്റെ ശിക്ഷ ഒഴിവാക്കാൻ കഴിയുമോ? ദുഷ്ടതയിൽ വ്യാപൃതയാകുമ്പോൾ നീ സന്തോഷിക്കുന്നു. ”