Jeremiah 11:21 — Compare Translations
6 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
സര്‍വേശ്വരന്‍റെ നാമത്തില്‍ പ്രവചിക്കരുത്; പ്രവചിച്ചാല്‍ ഞങ്ങള്‍ നിന്നെ കൊന്നുകളയും എന്നു പറഞ്ഞ് എന്നെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന അനാഥോത്തുകാരെപ്പറ്റി അവിടുന്ന് അരുളിച്ചെയ്യുന്നു:
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അതുകൊണ്ടു: നീ ഞങ്ങളുടെ കയ്യാൽ മരിക്കാതെയിരിക്കേണ്ടതിന്നു യഹോവയുടെ നാമത്തിൽ പ്രവചിക്കരുതു എന്നു പറഞ്ഞു നിനക്കു പ്രാണഹാനി വരുത്തുവാൻ നോക്കുന്ന അനാഥോത്തുകാരെക്കുറിച്ചു യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അതുകൊണ്ട്: “നീ ഞങ്ങളുടെ കൈയാൽ മരിക്കാതെയിരിക്കേണ്ടതിന് യഹോവയുടെ നാമത്തിൽ പ്രവചിക്കരുത്” എന്നു പറഞ്ഞ് നിനക്കു പ്രാണഹാനി വരുത്തുവാൻ നോക്കുന്ന അനാഥോത്തുകാരെക്കുറിച്ച് യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അതുകൊണ്ട്: നീ ഞങ്ങളുടെ കൈയാൽ മരിക്കാതെയിരിക്കേണ്ടതിനു യഹോവയുടെ നാമത്തിൽ പ്രവചിക്കരുത് എന്നു പറഞ്ഞു നിനക്കു പ്രാണഹാനി വരുത്തുവാന്‍ നോക്കുന്ന അനാഥോത്തുകാരെക്കുറിച്ചു യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:
Malayalam Bible POC-ML 2013
നിന്‍െറ ജീവന്‍ വേട്ടയാടുന്ന അനാത്തോത്തിലെ ജനങ്ങളെക്കുറിച്ചു കര്‍ത്താവ് അരുളിച്ചെയ്യുന്നു. കര്‍ത്താവിന്‍െറ നാമത്തില്‍ നീ പ്രവചിക്കരുത്, പ്രവചിച്ചാല്‍ നിന്നെ ഞങ്ങള്‍ കൊല്ലും എന്ന് അവര്‍ പറയുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അതിനാൽ “ഞങ്ങളുടെ കൈകളാൽ നീ മരിക്കാതിരിക്കേണ്ടതിന് യഹോവയുടെ നാമത്തിൽ പ്രവചിക്കരുത്,” എന്നു പറഞ്ഞുകൊണ്ടു നിന്റെ ജീവൻ അപഹരിക്കാൻ ശ്രമിക്കുന്ന അനാഥോത്തുജനതയെക്കുറിച്ച് യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു—