Jeremiah 11:4 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഈ ഉടമ്പടിയിലെ വ്യവസ്ഥകള്‍ പാലിക്കാത്തവന്‍ ശപിക്കപ്പെട്ടവന്‍.’ ഇരുമ്പുചൂളയായ ഈജിപ്തില്‍നിന്നു നിങ്ങളുടെ പിതാക്കന്മാരെ കൂട്ടിക്കൊണ്ടു വന്നപ്പോള്‍ അവരോടു ചെയ്ത ഉടമ്പടിയുടെ വ്യവസ്ഥകളാണിവ; എന്‍റെ ശബ്ദം നിങ്ങള്‍ കേള്‍ക്കണം; ഞാന്‍ നിങ്ങളോടു കല്പിക്കുന്നതെല്ലാം നിങ്ങള്‍ അനുസരിക്കണം. അങ്ങനെ ചെയ്താല്‍ നിങ്ങള്‍ എന്‍റെ ജനമായിരിക്കും; ഞാന്‍ നിങ്ങളുടെ ദൈവവുമായിരിക്കും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവയെ ഞാൻ നിങ്ങളുടെ പിതാക്കന്മാരോടു അവരെ ഇരിമ്പുചൂളയായ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന നാളിൽ കല്പിച്ചു: നിങ്ങൾ എന്റെ വാക്കു കേട്ടനുസരിച്ചു ഞാൻ നിങ്ങളോടു കല്പിച്ചതുപോലെ ഒക്കെയും ചെയ്‌വിൻ; എന്നാൽ നിങ്ങൾ എനിക്കു ജനവും ഞാൻ നിങ്ങൾക്കു ദൈവവും ആയിരിക്കും എന്നരുളിച്ചെയ്തു.
Malayalam 1992 MBSI
ദേശം ദുഃഖിക്കുന്നതും നിലത്തിലെ സസ്യമൊക്കെയും വാടുന്നതും എത്രത്തോളം? നിവാസികളുടെ ദുഷ്ടതനിമിത്തം മൃഗങ്ങളും പക്ഷികളും നശിച്ചുപോകുന്നു; ഇവന്‍ ഞങ്ങളുടെ അന്ത്യാവസ്ഥ കാണുകയില്ല എന്നു അവര്‍ പറയുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
നിങ്ങളുടെ പിതാക്കന്മാരെ ഇരിമ്പുചൂളയായ ഈജിപ്റ്റിൽനിന്ന് കൊണ്ടുവന്ന നാളിൽ ഞാൻ അവയെ അവരോടു കല്പിച്ചു: നിങ്ങൾ എന്റെ വാക്കു കേട്ടനുസരിച്ച് ഞാൻ നിങ്ങളോടു കല്പിച്ചതുപോലെ സകലവും ചെയ്യുവിൻ; എന്നാൽ നിങ്ങൾ എനിക്കു ജനവും ഞാൻ നിങ്ങൾക്കു ദൈവവും ആയിരിക്കും” എന്നരുളിച്ചെയ്തു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവയെ ഞാന്‍ നിങ്ങളുടെ പിതാക്കന്മാരോട് അവരെ ഇരുമ്പുചൂളയായ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന നാളിൽ കല്പിച്ചു: നിങ്ങള്‍ എന്‍റെ വാക്കു കേട്ടനുസരിച്ചു ഞാന്‍ നിങ്ങളോടു കല്പിച്ചതുപോലെയൊക്കെയും ചെയ്‍വിന്‍; എന്നാൽ നിങ്ങള്‍ എനിക്കു ജനവും ഞാന്‍ നിങ്ങള്‍ക്കു ദൈവവും ആയിരിക്കും എന്നരുളിച്ചെയ്തു.
Malayalam Bible POC-ML 2013
ഈജിപ്‌തില്‍നിന്ന്‌, ഇരുമ്പുചൂളയില്‍നിന്ന്‌, നിങ്ങളുടെ പിതാക്കന്‍മാരെ മോചിപ്പിച്ചപ്പോള്‍ അവരോടുചെയ്‌ത ഉടമ്പടിയാണിത്‌. നിങ്ങള്‍ എന്‍െറ വാക്കു കേള്‍ക്കണം; ഞാന്‍ കല്‍പിക്കുന്നത്‌ ചെയ്യുകയും വേണം. അങ്ങനെ നിങ്ങള്‍ എന്‍െറ ജനവും ഞാന്‍ നിങ്ങളുടെ ദൈവവുമായിരിക്കും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഇരുമ്പുചൂളയായ ഈജിപ്റ്റുദേശത്തുനിന്ന് ഞാൻ നിങ്ങളുടെ പിതാക്കന്മാരെ കൊണ്ടുവന്ന നാളിൽ ഇവയെ ഞാൻ അവരോടറിയിച്ചു. ഞാൻ നിങ്ങളോടു കൽപ്പിക്കുന്ന പ്രകാരത്തിലെല്ലാം നിങ്ങൾ എന്റെ വചനം കേട്ട് അനുസരിക്കുക; എന്നാൽ നിങ്ങൾ എന്റെ ജനവും ഞാൻ നിങ്ങൾക്ക് ദൈവവുമായിരിക്കും,’ എന്ന് അരുളിച്ചെയ്തു.