Jeremiah 11:5 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഇന്നു നിങ്ങള്‍ക്കുള്ളതുപോലെ, പാലും തേനും ഒഴുകുന്ന ദേശം നിങ്ങള്‍ക്കു നല്‌കുമെന്നു നിങ്ങളുടെ പിതാക്കന്മാരോടു ചെയ്ത വാഗ്ദാനം ഞാന്‍ നിറവേറ്റും. സര്‍വേശ്വരാ, അങ്ങനെ ആകട്ടെ എന്നു ഞാന്‍ മറുപടി പറഞ്ഞു.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഇന്നുള്ളതുപോലെ ഞാൻ നിങ്ങളുടെ പിതാക്കന്മാർക്കു പാലും തേനും ഒഴുകുന്ന ദേശം കൊടുക്കും എന്നിങ്ങനെ ഞാൻ അവരോടു ചെയ്ത സത്യം നിവർത്തിക്കേണ്ടതിന്നു തന്നേ. അതിന്നു ഞാൻ: ആമേൻ, യഹോവേ, എന്നു ഉത്തരം പറഞ്ഞു.
Malayalam 1992 MBSI
കാലാളുകളോടുകൂടെ ഔടീട്ടു നീ ക്ഷീണിച്ചുപോയാല്‍, കുതിരകളോടു എങ്ങനെ മത്സരിച്ചോടും? സമാധാനമുള്ള ദേശത്തു നീ നിര്‍ഭയനായിരിക്കുന്നു; എന്നാല്‍ യോര്‍ദ്ദാന്റെ വന്‍ കാട്ടില്‍ നീ എന്തു ചെയ്യും?
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഇന്നുള്ളതുപോലെ ഞാൻ നിങ്ങളുടെ പിതാക്കന്മാർക്ക് പാലും തേനും ഒഴുകുന്ന ദേശം കൊടുക്കും എന്ന് ഞാൻ അവരോടു ചെയ്ത സത്യം നിവർത്തിക്കേണ്ടതിനു തന്നെ”. അതിനു ഞാൻ: “ആമേൻ, യഹോവേ,” എന്ന് ഉത്തരം പറഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഇന്നുള്ളതുപോലെ ഞാന്‍ നിങ്ങളുടെ പിതാക്കന്മാര്‍ക്കു പാലും തേനും ഒഴുകുന്ന ദേശം കൊടുക്കും എന്നിങ്ങനെ ഞാന്‍ അവരോടു ചെയ്ത സത്യം നിവര്‍ത്തിക്കേണ്ടതിനു തന്നെ. അതിനു ഞാന്‍: ആമേന്‍, യഹോവേ, എന്ന് ഉത്തരം പറഞ്ഞു.
Malayalam Bible POC-ML 2013
ഇന്നു നിങ്ങള്‍ക്കുള്ളതു പോലെ പാലും തേനും ഒഴുകുന്ന ഒരു നാട്‌ നല്‍കുമെന്നു നിങ്ങളുടെ പിതാക്കന്‍മാരോടു ചെയ്‌ത വാഗ്‌ദാനം ഞാന്‍ നിറവേറ്റും. കര്‍ത്താവേ അങ്ങനെ ആകട്ടെ - ഞാന്‍ മറുപടി പറഞ്ഞു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
‘ഇന്നു നിങ്ങൾ അവകാശമാക്കിയിരിക്കുന്നതുപോലെ പാലും തേനും ഒഴുകുന്നതായ ദേശം അവർക്കു നൽകുമെന്നു നിങ്ങളുടെ പിതാക്കന്മാരോടു ഞാൻ ചെയ്തിട്ടുള്ള ശപഥം നിറവേറ്റുന്നതിനുതന്നെ.’ ” അപ്പോൾ ഞാൻ “ആമേൻ, യഹോവേ,” എന്ന് ഉത്തരം പറഞ്ഞു.