Jeremiah 11:8 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
എന്നാല്‍ അവര്‍ അതു കേള്‍ക്കുകയോ അനുസരിക്കുകയോ ചെയ്തില്ല; എല്ലാവരും ദുഷ്ടഹൃദയരായി ദുശ്ശാഠ്യത്തോടെ നടന്നു; ഉടമ്പടിയിലെ വ്യവസ്ഥകള്‍ അവര്‍ പാലിച്ചില്ല. അതുകൊണ്ട്, അതിലെ വ്യവസ്ഥകളനുസരിച്ചു ഞാന്‍ അവരോടു പെരുമാറും.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവരോ അനുസരിക്കയും ചെവി ചായ്ക്കയും ചെയ്യാതെ ഓരോരുത്തൻ താന്താന്റെ ദുഷ്ടഹൃദയത്തിന്റെ ശാഠ്യപ്രകാരം നടന്നു; ആകയാൽ ഞാൻ അവരോടു ചെയ്‌വാൻ കല്പിച്ചതും അവർ ചെയ്യാതെയിരുന്നതുമായ ഈ നിയമത്തിന്റെ വചനങ്ങളെപ്പോലെ ഒക്കെയും ഞാൻ അവരുടെമേൽ വരുത്തിയിരിക്കുന്നു.
Malayalam 1992 MBSI
എന്റെ അവകാശം എനിക്കു കാട്ടിലെ സിംഹംപോലെ ആയിരിക്കുന്നു; അതു എന്റെ നേരെ നാദം കേള്‍പ്പിക്കുന്നു; അതുകൊണ്ടു ഞാന്‍ അതിനെ വെറുക്കുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എന്നാൽ അവർ അനുസരിക്കുകയും ചെവി ചായിക്കുകയും ചെയ്യാതെ ഓരോരുത്തൻ അവനവന്റെ ദുഷ്ടഹൃദയത്തിന്റെ ശാഠ്യപ്രകാരം നടന്നു; അതുകൊണ്ട് ഞാൻ അവരോടു ചെയ്യുവാൻ കല്പിച്ചതും അവർ ചെയ്യാതെയിരുന്നതുമായ ഈ നിയമത്തിന്റെ വചനങ്ങളെപ്പോലെ എല്ലാം ഞാൻ അവരുടെമേൽ വരുത്തിയിരിക്കുന്നു”.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവരോ അനുസരിക്കയും ചെവി ചായിക്കയും ചെയ്യാതെ ഓരോരുത്തന്‍ താന്താന്‍റെ ദുഷ്ടഹൃദയത്തിന്റെ ശാഠ്യപ്രകാരം നടന്നു; ആകയാൽ ഞാന്‍ അവരോടു ചെയ്‍വാന്‍ കല്പിച്ചതും അവര്‍ ചെയ്യാതെയിരുന്നതുമായ ഈ നിയമത്തിന്‍റെ വചനങ്ങളെപ്പോലെയൊക്കെയും ഞാന്‍ അവരുടെമേൽ വരുത്തിയിരിക്കുന്നു.
Malayalam Bible POC-ML 2013
എന്നാല്‍, അവര്‍ അനുസരിക്കുകയോ കേള്‍ക്കുക പോലുമോ ചെയ്‌തില്ല. ഓരോരുത്തനും തന്‍െറ ദുഷ്‌ടഹൃദയത്തിന്‍െറ കാഠിന്യവുംപേറി നടക്കുന്നു. അതുകൊണ്ട് ഈ ഉടമ്പടിയുടെ നിബന്‌ധനകള്‍ അവരെ ഞാന്‍ അറിയിച്ചു; അവ അനുസരിക്കാന്‍ കല്‍പിക്കുകയും ചെയ്‌തു. എന്നാല്‍, അവര്‍ കൂട്ടാക്കിയില്ല.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
എന്നിട്ടും അവർ എന്നെ അനുസരിക്കുകയും എനിക്കു ചെവിതരികയും ചെയ്യാതെ ഓരോരുത്തനും തങ്ങളുടെ ദുഷ്ടഹൃദയത്തിലെ ആഗ്രഹമനുസരിച്ചു നടന്നിരിക്കുന്നു. അതിനാൽ ഞാൻ അവരോടു കൽപ്പിച്ചിട്ടുള്ള ഉടമ്പടിയുടെ നിബന്ധനകൾപോലെ ഞാൻ അവരോടു ചെയ്തിരിക്കുന്നു. എന്നിട്ടും അവർ അവയെ പ്രമാണിച്ചില്ല.’ ”