Jeremiah 12:16 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവര്‍ ബാലിന്‍റെ നാമത്തില്‍ ആണയിടാന്‍ എന്‍റെ ജനത്തെ പഠിപ്പിച്ചതുപോലെ, “ജീവിക്കുന്ന സര്‍വേശ്വരനായ എന്‍റെ പേരില്‍ ആണയിട്ടുകൊണ്ട് എന്‍റെ ജനത്തിന്‍റെ വഴികളില്‍ നടക്കാന്‍ പഠിച്ചാല്‍ എന്‍റെ ജനത്തിന്‍റെ ഇടയില്‍ അവരും അഭിവൃദ്ധി പ്രാപിക്കും.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവർ എന്റെ ജനത്തെ ബാലിന്റെ നാമത്തിൽ സത്യം ചെയ്‌വാൻ പഠിപ്പിച്ചതുപോലെ, യഹോവയാണ എന്നു എന്റെ നാമത്തിൽ സത്യം ചെയ്‌വാൻ തക്കവണ്ണം എന്റെ ജനത്തിന്റെ നടവടികളെ താല്പര്യത്തോടെ പഠിക്കുമെങ്കിൽ അവർ എന്റെ ജനത്തിന്റെ മദ്ധ്യേ അഭിവൃദ്ധി പ്രാപിക്കും.
Malayalam 1992 MBSI
ഇരുട്ടാകുന്നതിന്നും നിങ്ങളുടെ കാല്‍ അന്ധകാരപര്‍വ്വതങ്ങളില്‍ ഇടറിപ്പോകുന്നതിന്നും മുമ്പെ നിങ്ങളുടെ ദൈവമായ യഹോവേക്കു ബഹുമാനം കൊടുപ്പിന്‍; അല്ലെങ്കില്‍ നിങ്ങള്‍ പ്രകാശത്തിന്നു കാത്തിരിക്കെ അവന്‍ അന്ധതമസ്സും കൂരിരുട്ടും വരുത്തും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവർ എന്റെ ജനത്തെ ബാലിന്റെ നാമത്തിൽ സത്യം ചെയ്യുവാൻ പഠിപ്പിച്ചതുപോലെ, ‘യഹോവയാണ’ എന്ന് എന്റെ നാമത്തിൽ സത്യം ചെയ്യുവാൻ തക്കവണ്ണം എന്റെ ജനത്തിന്റെ വഴികളെ താത്പര്യത്തോടെ പഠിക്കുമെങ്കിൽ, അവർ എന്റെ ജനത്തിന്റെ മദ്ധ്യത്തിൽ അഭിവൃദ്ധി പ്രാപിക്കും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവര്‍ എന്‍റെ ജനത്തെ ബാലിന്റെ നാമത്തിൽ സത്യം ചെയ്‍വാന്‍ പഠിപ്പിച്ചതുപോലെ, യഹോവയാണ എന്ന് എന്റെ നാമത്തിൽ സത്യം ചെയ്‍വാന്‍ തക്കവണ്ണം എന്റെ ജനത്തിന്‍റെ നടപടികളെ താൽപര്യത്തോടെ പഠിക്കുമെങ്കിൽ അവര്‍ എന്‍റെ ജനത്തിന്റെ മധ്യേ അഭിവൃദ്ധി പ്രാപിക്കും.
Malayalam Bible POC-ML 2013
ബാലിന്‍െറ നാമത്തില്‍ ആണയിടാന്‍ എന്‍െറ ജനം അവരില്‍നിന്നു പഠിച്ചതുപോലെ അവര്‍ എന്‍െറ ജനത്തിന്‍െറ മാര്‍ഗം ശ്രദ്‌ധാപൂര്‍വം ഗ്രഹിക്കുകയും കര്‍ത്താവാണേ എന്ന് എന്‍െറ നാമത്തില്‍ ആണയിടാന്‍ ശീലിക്കുകയും ചെയ്‌താല്‍ എന്‍െറ ജനത്തിന്‍െറ ഇടയില്‍ അവരും അഭിവൃദ്‌ധി പ്രാപിക്കാനിടവരും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അവർ എന്റെ ജനത്തെ ബാലിന്റെ നാമത്തിൽ ശപഥംചെയ്യാൻ പഠിപ്പിച്ചതുപോലെ അവർ ‘ജീവിക്കുന്ന യഹോവയാണെ, എന്ന്,’ എന്റെ നാമത്തിൽ ശപഥംചെയ്യാൻ തക്കവണ്ണം എന്റെ ജനത്തിന്റെ വഴികൾ താത്പര്യത്തോടെ പഠിക്കുമെങ്കിൽ, അവർ എന്റെ ജനത്തിന്റെ മധ്യേ അഭിവൃദ്ധിപ്രാപിക്കും.