Jeremiah 12:17 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
എന്നാല്‍ ഏതെങ്കിലും ജനത എന്നെ അനുസരിക്കാതിരുന്നാല്‍, ഞാന്‍ അവരെ വേരോടെ പിഴുതെടുത്തു നശിപ്പിക്കും എന്നു സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവർ കേട്ടനുസരിക്കുന്നില്ലെങ്കിലോ, ഞാൻ ആ ജാതിയെ പറിച്ചു നശിപ്പിച്ചുകളയും എന്നു യഹോവയുടെ അരുളപ്പാടു.
Malayalam 1992 MBSI
നിങ്ങള്‍ കേട്ടനുസരിക്കയില്ലെങ്കില്‍ ഞാന്‍ നിങ്ങളുടെ ഗര്‍വ്വം നിമിത്തം രഹസ്യത്തില്‍ കരയും; യഹോവയുടെ ആട്ടിന്‍ കൂട്ടത്തെ പിടിച്ചു കൊണ്ടുപോയിരിക്കയാല്‍ ഞാന്‍ ഏറ്റവും കരഞ്ഞു കണ്ണുനീരൊഴുക്കും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവർ കേട്ടനുസരിക്കുന്നില്ലെങ്കിൽ, ഞാൻ ആ ജനതയെ പറിച്ച് നശിപ്പിച്ചുകളയും” എന്ന് യഹോവയുടെ അരുളപ്പാട്.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവര്‍ കേട്ടനുസരിക്കുന്നില്ലങ്കിലോ, ഞാന്‍ ആ ജാതിയെ പറിച്ചു നശിപ്പിച്ചുകളയും എന്നു യഹോവയുടെ അരുളപ്പാട്.
Malayalam Bible POC-ML 2013
എന്നാല്‍ ഏതെങ്കിലും ജനത എന്നെ അനുസരിക്കുന്നില്ലെങ്കില്‍ അതിനെ ഞാന്‍ വേരോടെ പിഴുതു നശിപ്പിക്കും - കര്‍ത്താവ് അരുളിച്ചെയ്യുന്നു:
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
എന്നാൽ ഏതെങ്കിലും ജനത അനുസരിക്കാതിരുന്നാൽ ഞാൻ ആ ജനതയെ പിഴുതെറിയുകയും നശിപ്പിച്ചുകളയുകയും ചെയ്യും,” എന്ന് യഹോവയുടെ അരുളപ്പാട്.