Jeremiah 12:2 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവിടുന്ന് അവരെ നട്ടു; അവര്‍ വേരൂന്നി വളര്‍ന്നു ഫലം കായ്‍ക്കുന്നു. അവരുടെ അധരങ്ങളില്‍ അങ്ങുണ്ട്. എന്നാല്‍ അവരുടെ ഹൃദയത്തില്‍നിന്നോ അവിടുന്ന് വിദൂരസ്ഥനായിരിക്കുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നീ അവരെ നട്ടു, അവർ വേരൂന്നി വളർന്നു ഫലം കായ്ക്കുന്നു; അവരുടെ വായിൽ നീ സമീപസ്ഥനായും അന്തരംഗത്തിൽ ദൂരസ്ഥനായും ഇരിക്കുന്നു.
Malayalam 1992 MBSI
അങ്ങനെ ഞാന്‍ യഹോവയുടെ കല്പനപ്രകാരം ഒരു കച്ച വാങ്ങി അരെക്കു കെട്ടി.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അങ്ങ് അവരെ നട്ടു; അവർ വേരൂന്നി വളർന്ന് ഫലം കായ്ക്കുന്നു; അവരുടെ വായിൽ അവിടുന്ന് സമീപസ്ഥനായും അന്തരംഗത്തിൽ ദൂരസ്ഥനായും ഇരിക്കുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നീ അവരെ നട്ട് അവര്‍ വേരൂന്നി വളര്‍ന്നു ഫലം കായിക്കുന്നു; അവരുടെ വായിൽ നീ സമീപസ്ഥനായും അന്തരംഗത്തിൽ ദൂരസ്ഥനായും ഇരിക്കുന്നു.
Malayalam Bible POC-ML 2013
അങ്ങ്‌ അവരെ നടുന്നു; അവര്‍ വേരുപിടിച്ചു വളര്‍ന്നു ഫലം പുറപ്പെടുവിക്കുന്നു. അവരുടെ നാവില്‍ എപ്പോഴും അവിടുന്നുണ്ട്‌; ഹൃദയത്തിലാകട്ടെ അങ്ങേക്കു സ്‌ഥാനമില്ല.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അങ്ങ് അവരെ നട്ടു, അവർ വേരൂന്നുകയും, വളർന്നു ഫലംകായ്ക്കുകയും ചെയ്യുന്നു. അവരുടെ വായിൽ അങ്ങ് എപ്പോഴുമുണ്ട് എന്നാൽ അവരുടെ ഹൃദയങ്ങളിൽനിന്ന് അകലെയുമാണ്.