Jeremiah 12:5 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഓട്ടക്കാരോടുകൂടെ ഓടിയിട്ടു നീ തളര്‍ന്നുപോയെങ്കില്‍ കുതിരകളോടൊപ്പം നീ എങ്ങനെ മത്സരിച്ചോടും? സുരക്ഷിതമായ സ്ഥലത്തു നീ വീണുപോയാല്‍, യോര്‍ദ്ദാന്‍ വനപ്രദേശത്ത് നീ എന്തു ചെയ്യും?
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
കാലാളുകളോടുകൂടെ ഓടീട്ടു നീ ക്ഷീണിച്ചുപോയാൽ, കുതിരകളോടു എങ്ങനെ മത്സരിച്ചോടും? സമാധാനമുള്ള ദേശത്തു നീ നിർഭയനായിരിക്കുന്നു; എന്നാൽ യോർദ്ദാന്റെ വൻകാട്ടിൽ നീ എന്തു ചെയ്യും?
Malayalam 1992 MBSI
യഹോവ എന്നോടു കല്പിച്ചതു പോലെ ഞാന്‍ ചെന്നു അതു ഫ്രാത്തിന്നരികെ ഒളിച്ചുവെച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
“കാലാളുകളോടുകൂടി ഓടിയിട്ട് നീ ക്ഷീണിച്ചുപോയാൽ, കുതിരകളോട് എങ്ങനെ മത്സരിച്ചോടും? സമാധാനമുള്ള ദേശത്ത് നീ നിർഭയനായിരിക്കുന്നു; എന്നാൽ യോർദ്ദാന്റെ വൻകാട്ടിൽ നീ എന്തു ചെയ്യും?”
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
കാലാളുകളോടുകൂടെ ഓടിയിട്ടു നീ ക്ഷീണിച്ചുപോയാൽ, കുതിരകളോട് എങ്ങനെ മത്സരിച്ചോടും? സമാധാനമുള്ള ദേശത്തു നീ നിര്‍ഭയനായിരിക്കുന്നു; എന്നാൽ യോര്‍ദ്ദാന്‍റെ വന്‍കാട്ടിൽ നീ എന്തുചെയ്യും?
Malayalam Bible POC-ML 2013
മനുഷ്യരോടു മത്‌സരിച്ചോടി നീ തളര്‍ന്നെങ്കില്‍ കുതിരകളോട് എങ്ങനെ മത്‌സരിക്കും? സുരക്‌ഷിതസ്‌ഥാനത്തു കാലിടറുന്നെങ്കില്‍ ജോര്‍ദാന്‍ വനങ്ങളില്‍ നീ എന്തുചെയ്യും?
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“കാലാൾപ്പടയാളികളോടുകൂടെ മത്സരിച്ചോടിയിട്ട് നീ ക്ഷീണിച്ചുപോയാൽ, കുതിരകളോടു നീ എങ്ങനെ മത്സരിക്കും? സുരക്ഷിതസ്ഥാനത്ത് നീ വീണുപോയാൽ യോർദാന്റെ വനത്തിൽ നീ എന്തുചെയ്യും?