Jeremiah 12:6 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
നിന്‍റെ സഹോദരന്മാരും പിതൃഭവനവും പോലും നിന്നോടു ചതിവായി പെരുമാറിയിരിക്കുന്നു; അവരും നിനക്കെതിരെ മുറവിളി കൂട്ടുകയാണ്; നിന്നോടു മധുരവാക്കുകള്‍ പറഞ്ഞാലും അവരെ വിശ്വസിക്കരുത്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നിന്റെ സഹോദരന്മാരും പിതൃഭവനവും നിന്നോടു ദ്രോഹം ചെയ്തിരിക്കുന്നു, അവരുംകൂടെ നിന്റെ പിന്നാലെ ആർപ്പുവിളിക്കുന്നു; അവർ നിന്നോടു ചക്കരവാക്കു പറഞ്ഞാലും അവരെ വിശ്വസിക്കരുതു.
Malayalam 1992 MBSI
ഏറിയ നാള്‍ കഴിഞ്ഞശേഷം യഹോവ എന്നോടുനീ പുറപ്പെട്ടു ഫ്രാത്തിന്നരികെ ചെന്നു, അവിടെ ഒളിച്ചുവെപ്പാന്‍ നിന്നോടു കല്പിച്ച കച്ച എടുത്തുകൊള്‍ക എന്നരുളിച്ചെയ്തു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
“നിന്റെ സഹോദരന്മാരും പിതൃഭവനവും നിന്നോടു ദ്രോഹം ചെയ്തിരിക്കുന്നു; അവരും നിന്റെ പിന്നാലെ ആർപ്പുവിളിക്കുന്നു; അവർ നിന്നോട് മധുരവാക്കു പറഞ്ഞാലും അവരെ വിശ്വസിക്കരുത്.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നിന്‍റെ സഹോദരന്മാരും പിതൃഭവനവും നിന്നോടു ദ്രോഹം ചെയ്തിരിക്കുന്നു. അവരുംകൂടെ നിന്റെ പിന്നാലെ ആര്‍പ്പുവിളിക്കുന്നു; അവര്‍ നിന്നോടു ചക്കരവാക്കു പറഞ്ഞാലും അവരെ വിശ്വസിക്കരുത്.
Malayalam Bible POC-ML 2013
നിന്‍െറ സഹോദരന്‍മാരും പിതൃഭവനംപോലും നിന്നോടു വഞ്ചന കാട്ടിയിരിക്കുന്നു. പിന്നില്‍നിന്ന് അവര്‍ നിനക്കെതിരായി സംസാരിക്കുന്നു. മധുരവാക്കു പറഞ്ഞാലും നീ അവരെ വിശ്വസിക്കരുത്.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
നിന്റെ സഹോദരങ്ങളും പിതൃഭവനവും നിന്നോടു വഞ്ചനകാട്ടിയിരിക്കുന്നു; അവർ നിനക്കെതിരേ ഒരു വലിയ ആർപ്പുവിളി ഉയർത്തിയിരിക്കുന്നു. അവർ നിന്നോടു മധുരവാക്കു സംസാരിച്ചാലും നീ അവരെ വിശ്വസിക്കരുത്.