Jeremiah 12:9 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
എന്‍റെ ജനം കഴുകന്മാര്‍ ചുറ്റിവളഞ്ഞാക്രമിക്കുന്ന പുള്ളിപ്പക്ഷിയെപ്പോലെ ആയിരിക്കുകയാണോ? അവരെ വിഴുങ്ങുന്നതിനു സകല വന്യമൃഗങ്ങളെയും ഒരുമിച്ചു കൂട്ടുവിന്‍.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എന്റെ അവകാശം എനിക്കു പുള്ളിക്കഴുകനെപ്പോലെയോ? കഴുകന്മാർ അതിനെ ചുറ്റിയിരിക്കുന്നുവോ? ചെന്നു എല്ലാ കാട്ടുമൃഗങ്ങളെയും കൂട്ടിക്കൊണ്ടു തിന്മാൻ വരുവിൻ.
Malayalam 1992 MBSI
യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഇങ്ങനെ ഞാന്‍ യെഹൂദയുടെ ഗര്‍വ്വവും യെരൂശലേമിന്റെ മഹാഗര്‍വ്വവും കെടുത്തുകളയും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എന്റെ അവകാശം എനിക്ക് പുള്ളിക്കഴുകനെപ്പോലെയോ? കഴുകന്മാർ അതിനെ ചുറ്റിയിരിക്കുന്നുവോ? നിങ്ങൾ ചെന്ന് എല്ലാ കാട്ടുമൃഗങ്ങളെയും കൂട്ടി,അവരെ വിഴുങ്ങുവാൻ വരുവിൻ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എന്‍റെ അവകാശം എനിക്കു പുള്ളിക്കഴുകനെപ്പോലെയോ? കഴുകന്മാര്‍ അതിനെ ചുറ്റിയിരിക്കുന്നുവോ? ചെന്ന് എല്ലാ കാട്ടുമൃഗങ്ങളെയും കൂട്ടിക്കൊണ്ടു തിന്മാന്‍ വരുവിന്‍.
Malayalam Bible POC-ML 2013
കഴുകന്‍മാര്‍ ചുറ്റിവളഞ്ഞ്‌ ആക്രമിക്കുന്ന ഒരു പുള്ളിപ്പക്‌ഷിയാണോ എന്‍െറ ജനം? വന്യമൃഗങ്ങളേ, അവരെ വിഴുങ്ങാന്‍ ഒരുമിച്ചുകൂടുവിന്‍.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
എന്റെ ഓഹരി എനിക്ക് ഒരു പുള്ളിക്കഴുകൻപോലെയോ? അതിനെ മറ്റ് ഇരപിടിയൻപക്ഷികൾ വളഞ്ഞ് ആക്രമിക്കുന്നു. നിങ്ങൾ പോയി വയലിലെ എല്ലാ വന്യമൃഗങ്ങളെയും കൂട്ടിക്കൊണ്ട് ഇരപിടിക്കാൻ വരിക.